സെപ്റ്റംബറിൽ പാദവാർഷിക പരീക്ഷ ഉണ്ടാകില്ലെന്ന് ഉറപ്പായി
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ സ്കൂൾ പാദവാർഷിക പരീക്ഷ ഉൾപ്പെടെയുള്ളവയുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനിക്കാൻ വ്യാഴാഴ്ച ചേരാനിരുന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) േമാണിറ്ററിങ് യോഗം മാറ്റി. പ്രത്യേക നിയമസഭ സമ്മേളനം അടിയന്തരമായി ചേരുന്ന സാഹചര്യത്തിലാണ് മാറ്റമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു. തുടർനടപടി ചർച്ച ചെയ്യാൻ ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരാനിരുന്ന ഉന്നതതല യോഗവും മാറ്റിയിരുന്നു. ഇൗ യോഗം വ്യാഴാഴ്ച ചേർന്നേക്കും.
സെപ്റ്റംബറിൽ പാദവാർഷിക പരീക്ഷ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഒക്ടോബറിൽ പാദവാർഷിക പരീക്ഷക്ക് പകരം സ്കൂൾതലത്തിൽ ക്ലാസ് പരീക്ഷ നടത്തുന്നത് പരിഗണനയിലുണ്ട്. പ്രത്യേക സാഹചര്യത്തിൽ പാദവാർഷിക പരീക്ഷ നടേത്തണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം അധ്യാപക സംഘടനകൾ. എന്നാൽ, അൽപം വൈകിയാലും വിദ്യാർഥികളുടെ മൂല്യനിർണയ സംവിധാനം തുടരണമെന്ന നിലപാടിലാണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് നിർണായകമാണ്. എസ്.എസ്.എൽ.സി പരീക്ഷ തീയതി, സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രമേള എന്നിവയുടെ തീയതികളിലും പുനഃക്രമീകരണം ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.