Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2017 1:28 AM IST Updated On
date_range 8 Dec 2017 1:28 AM IST‘സെറ്റ്’ ഫെബ്രുവരി 25ന്
text_fieldsbookmark_border
ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനായുള്ള യോഗ്യത പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2018 െഫബ്രുവരി 25ന് നടക്കും.
ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനാവശ്യമായ രജിസ്റ്റർ നമ്പറും, സൈറ്റ് ആക്സസ് കീയും അടങ്ങിയ കിറ്റുകൾ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഹെഡ് പോസ്റ്റ് ഒാഫിസുകൾ വഴി 750 രൂപക്ക് വാങ്ങാം. പട്ടികജാതി, വർഗകാർക്കും ഭിന്നശേഷിക്കാർക്കും 375 രൂപ നൽകിയാൽ മതി. കേരളത്തിനു പുറത്തുള്ളവർ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും എൽ.ബി.എസ് സെൻറർ ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറ്റാവുന്ന 800 രൂപയുടെ (എസ്.എസ്.ടി/ ഭിന്നശേഷിക്കാർ 425 രൂപയുടെ) ഡിമാൻഡ് ഡ്രാഫ്റ്റും സ്വന്തം വിലാസമെഴുതിയ 31x25 സെ.മീറ്റർ വലിപ്പമുള്ള കവർ സഹിതം ദി ഡയറക്ടർ, എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, നന്ദാവനം പാളയം, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ഡിസംബർ 20ന് മുമ്പായി എഴുതി ആവശ്യപ്പെട്ടാൽ ഇത് ലഭിക്കും.
അപേക്ഷ ഒാൺലൈനായി www.Ibskerala..com, www.Ibscentre.org എന്നി വെബ്സൈറ്റുകളിലൂടെ 2017 ഡിസംബർ 30 നകം സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. അപേക്ഷയുടെ പ്രിൻറൗട്ട് ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി ഒന്നിനകം എൽ.ബി.എസ് സെൻറർ ഡയറക്ടറുടെ തിരുവനന്തപുരത്തെ കാര്യാലയത്തിലേക്ക് അയക്കണം. ആന്ധ്രപ്പോളജി, അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് തുടങ്ങി 35 വിഷയങ്ങളിലാണ് ‘സെറ്റ്’ നടത്തുക. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രിയും ബി.എഡും. ചില വിഷയങ്ങളിൽ ബി.എഡ് നിർബന്ധമില്ല. പരീക്ഷ: ‘സെറ്റ്’ പരീക്ഷയിൽ രണ്ട് പേപ്പറുകളുണ്ട്. പേപ്പർ ഒന്ന് എല്ലാവർക്കും പൊതുവായതാണ്.
ഇതിൽ പൊതുവിജ്ഞാനവും ടീച്ചിങ് അഭിരുചിയും പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാവും. രണ്ടാമത്തെ പേപ്പറിൽ തിരഞ്ഞെടുക്കുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാകും. ഒാരോപേപ്പറിലും 120 ചോദ്യങ്ങളാണുണ്ടാവുക. ഒാരോ ചോദ്യത്തിനും ഒാരോ മാർക്കുവീതം. എന്നാൽ, പേപ്പർ രണ്ടിൽ മാത്തമാറ്റിക്സിനും സ്റ്റാറ്റിസ്റ്റിക്സിനും 80 ചോദ്യങ്ങൾ മാത്രമുള്ളതിനാൽ ഒാരോ ചോദ്യത്തിനും 1.5 മാർക്ക് വീതമാണ്. പ്രോസ്പെക്ടസ് www.Ibskerala.com, www.Ibscentre.org എന്നി വെബ്സൈറ്റുകളിൽനിന്നും ഡൗൺലോഡ് ചെയ്യാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story