സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: ഫെബ്രുവരി 25ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിെൻറ (സെറ്റ്) ഫലം www.lbscentre.org, www.lbskerala.com എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ആകെ 17,419 പേര് പരീക്ഷ എഴുതിയതില്‍ 4,774 പേര് വിജയിച്ചു. വിജയശതമാനം 27.41 ആണ്.
ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ പേര് ഉള്‍പ്പെടുന്ന പേജ്, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്ക്ക്ലിസ്റ്റ്, ബി.എഡ് സര്‍ട്ടിഫിക്കറ്റ്, അംഗീകൃത തുല്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രോസ്പെക്ടസിലെ ഖണ്ഡിക 2.2ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ്, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍) വിഭാഗത്തില്‍ അപേക്ഷ നല്കി വിജയിച്ചവര്‍ ഒറിജിനല്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്. എസ്.സി/എസ്.ടി, പി.എച്ച്/വി.എച്ച് വിഭാഗത്തില്‍ അപേക്ഷ നല്കി വിജയിച്ചവര്‍ അവരുടെ ജാതി/വൈകല്യം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെൻറര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2018 ആഗസ്റ്റ് മുതല്‍ വിതരണം ചെയ്യും. ഫോണ്‍: 0471-2560311, 312, 313.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.