എം.ജിയിൽ ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ തിങ്കളാഴ്ച മുതൽ
text_fieldsകോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (റഗുലർ, പ്രൈവറ്റ്, സപ്ലിമെൻററി, സൈബർ ഫോറൻസിക്, മോഡൽ മൂന്ന് ഇലക്ട്രോണിക്സ്, ബി.വോക്) തിങ്കളാഴ്ച ആരംഭിക്കും.
ലോക്ഡൗൺ മൂലം ഇതര ജില്ലകളിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതുന്നതിന് പരീക്ഷകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതര ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങൾ: ഗവ. ആർട്സ് കോളജ്, മീൻചന്ത (കോഴിക്കോട്), ഗവ. കോളജ്, മലപ്പുറം (മലപ്പുറം), ഗവ. കോളജ്, കൽപ്പറ്റ (വയനാട്), ഗവ. കോളജ്, കാസർകോട് (കാസർകോട്), ഗവ. ബി.എഡ് ട്രെയിനിങ് കോളജ് (തൃശൂർ), ഗവ. വിക്ടോറിയ കോളജ്, പാലക്കാട് (പാലക്കാട്), ഗവ. കോളജ്, ചവറ (കൊല്ലം), യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം (തിരുവനന്തപുരം), വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ വിമൻസ് കോളജ്, കണ്ണൂർ (കണ്ണൂർ). ലക്ഷദ്വീപിൽ അപേക്ഷിച്ചവർ കവരത്തി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതണം.
പരീക്ഷകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലും ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.