എസ്.എസ്.സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തിയ ഒാൺലൈൻ പരീക്ഷയുടെ ചോദ്യേപപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിൽ. ടാക്സ് ഇൻസ്പെക്ടർ, ക്ലർക്ക്, അക്കൗണ്ടൻറ് എന്നീ പോസ്റ്റുകളിലേക്ക് നടത്തിയ കംൈമ്പൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വടക്കൻ ഡൽഹിയിലെ തിമാർ പുർ മേഖലയിൽ നിന്നാണ് നാലു പേരെ അറ്സറ്റ് ചെയ്തത്. കമ്പ്യൂട്ടർ ഹാക്ക് ചെയ്യാനും ചോദ്യേപപ്പർ ചോർത്താനും ഉത്തരങ്ങൾ കണ്ടെത്താനും 150 പേരെയാണ് സംഘം നിയോഗിച്ചിരുന്നത്. ഒരോ ഉദ്യോഗാർഥിയിൽ നിന്നും 10 മുതൽ 15 ലക്ഷം രൂപവരെയാണ് ചോദ്യപേപ്പറുകൾക്ക് ഇൗടാക്കിയിരുന്നത്. ഇവരിൽ നിന്ന് 50 ലക്ഷം രൂപയും ലാപ്പ്ടോപ്പും 10 െമാബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു.
ഫെബ്രുവരി 17 മുതൽ 22 വരെയാണ് പരീക്ഷ നടന്നത്. എന്നാൽ പരീക്ഷ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും വാട്സ്ആപിൽ പ്രചരിച്ചുവെന്ന് കാണിച്ച് ഉദ്യോഗാർഥികൾ എസ്.എസ്.സി ഒാഫീസിനു മുന്നിൽ കഴിഞ്ഞമാസം പ്രതിഷേധിച്ചിരുന്നു. ആദ്യം ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എസ്.എസ്.സി ചെയർമാൻ അവകാശപ്പെെട്ടങ്കിലും പിന്നീട് പരീക്ഷ മാറ്റി നടത്താൻ തീരുമാനിച്ചു. വിദ്യാർഥികളുെട പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ വിഷയത്തിൽ സി.ബി.െഎ അന്വേഷണവും പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.