എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഊന്നൽ നൽകുന്ന പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉൗന്നൽ നൽകുന്ന പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആർ.ടി വിഷയാടിസ്ഥാനത്തിൽ ശിൽപശാലയിലൂടെ നിശ്ചയിച്ച പാഠഭാഗങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പ്രസിദ്ധീകരിച്ചത്. 40 ശതമാനം പാഠഭാഗങ്ങൾക്കാണ് ഉൗന്നൽ നൽകിയിരിക്കുന്നത്. ഇൗ പാഠഭാഗങ്ങളിൽനിന്നുതന്നെ പരമാവധി മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും. ഉത്തരമെഴുതേണ്ടതിെൻറ ഇരട്ടി ചോദ്യങ്ങൾ ചോദ്യേപപ്പറിലുണ്ടാകും.
ഇതിൽ പകുതിയും ഉൗന്നൽ നൽകുന്ന പാഠഭാഗങ്ങളിൽ നിന്നായിരിക്കും. അവശേഷിക്കുന്ന ചോദ്യങ്ങൾ മുഴുവൻ പാഠപുസ്തകത്തിൽ നിന്നായിരിക്കും. ഫലത്തിൽ പരമാവധി മാർക്കിനുള്ള ചോദ്യങ്ങേളക്കാൾ അധികം ചോദ്യങ്ങൾ ഉൗന്നൽ നൽകുന്ന പാഠങ്ങളിൽനിന്നുണ്ടാകും. ചില പാഠഭാഗങ്ങൾ പരീക്ഷയിൽ ഉൗന്നൽ നൽകുന്നവയിൽനിന്ന് ഒഴിവാക്കിയപ്പോൾ ചില പാഠഭാഗങ്ങൾ ഭാഗികമായി ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.
പത്താം ക്ലാസിൽ 21 അധ്യായങ്ങളുള്ള സോഷ്യൽ സയൻസിൽ ഏഴ് അധ്യായങ്ങളാണ് ഉൗന്നൽ നൽകുന്നവയായി ഉൾപ്പെടുത്തിയത്. എന്നാൽ സയൻസ് വിഷയങ്ങളിൽ അധ്യായങ്ങൾ ഏറെക്കുറെ പൂർണമായി ഉൾപ്പെടുത്തിയപ്പോൾ ഇൗ അധ്യായങ്ങളിലെ തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഒഴിവാക്കുകയും ഉൾപ്പെടുത്തുകയും ചെയ്തത്.
വെള്ളിയാഴ്ച മുതൽ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഉൗന്നൽ നൽകേണ്ട പാഠഭാഗങ്ങളുടെ വിവരവും മാതൃക ചോദ്യേപപ്പറുകളും ലഭ്യമാക്കും. ഉൗന്നൽ നൽകുന്ന പാഠഭാഗങ്ങളുടെ പട്ടിക www.education.kerala.gov.in, www.scert.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.