എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 13ലേക്ക് മാറ്റാൻ ശിപാർശ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ആറിൽനിന്ന് 13ലേക്ക് നീട്ടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ േചർന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മോണിറ്ററിങ് യോഗം ശിപാർശചെയ്തു. മാർച്ച് 27ന് പരീക്ഷ അവസാനിക്കുന്ന രീതിയിൽ ടൈംടബിൾ പുനഃക്രമീകരിക്കാനും തീരുമാനിച്ചു. മാർച്ച് 25 മുതൽ ഏപ്രിൽ പത്ത് വരെ പരീക്ഷ നടത്താനുള്ള സർക്കാർ നിർദേശം അധ്യാപക സംഘടന പ്രതിനിധികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ക്യു.െഎ.പി തള്ളി.
മാർച്ചിൽ തന്നെ പരീക്ഷ തീർക്കണമെന്ന സംഘടനകളുടെ നിർദേശം യോഗം അംഗീകരിക്കുകയായിരുന്നു. മാർച്ച് 13, 14, 18, 19, 20, 21, 25, 26, 27 തീയതികളിലായിരിക്കും എസ്.എസ്.എൽ.സി പരീക്ഷ. രാവിലെ ഹയർ സെക്കൻഡറി പരീക്ഷക്കൊപ്പം എസ്.എസ്.എൽ.സി പരീക്ഷ നടത്തുന്നതിെൻറ സാധ്യത പരിശോധിക്കാൻ സർക്കാറിനോട് ശിപാർശചെയ്യാനും യോഗം തീരുമാനിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാറ്റത്തിനനുസൃതമായി സ്കൂൾ വാർഷികപരീക്ഷയും മാറ്റാൻ യോഗം തീരുമാനിച്ചു. മാർച്ച് 15, 16, 22, 23, 28, 29 തീയതികളിലായിരിക്കും വാർഷിക പരീക്ഷ. മാർച്ച് 30ന് സ്കൂൾ അടക്കും.
നിപ്പ ബാധ, കാലവർഷക്കെടുതി എന്നിവ കാരണം സ്കൂളുകൾക്ക് കൂട്ടത്തോടെ അവധി നൽകിയ സാഹചര്യത്തിൽ 200 അധ്യയനദിനങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന് കണ്ടാണ് പരീക്ഷകൾ മാറ്റുന്നത്. മാർച്ചിൽ തന്നെ പരീക്ഷ പൂർത്തിയാക്കാൻ രണ്ടാംശനി ഒഴികെയുള്ള പരമാവധി ശനിയാഴ്ചകളിൽ അധ്യയനം നടത്താനും യോഗത്തിൽ തീരുമാനിച്ചു. ഇതിന് ജില്ലകളിൽ ഡി.ഡി.ഇമാരുടെ അധ്യക്ഷതയിൽ ക്യു.െഎ.പി യോഗം ചേർന്ന് നഷ്ടപ്പെട്ട അധ്യയനദിനങ്ങൾക്കനുസരിച്ച് ശനിയാഴ്ചകൾ പ്രവൃത്തിദിവസമാക്കും. ഒാരോ ജില്ലയിലും നഷ്ടപ്പെട്ട അധ്യയനദിനങ്ങളുടെ എണ്ണം വ്യത്യസ്തമായതിനാലാണ് ഇൗ തീരുമാനം.
നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ േചർന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അവലോകനയോഗത്തിൽ 200 അധ്യയനദിനങ്ങൾ ഉറപ്പുവരുത്തി പരീക്ഷ നടത്താനായിരുന്നു നിർദേശം. ഇതുപ്രകാരമാണ് മാർച്ച് 25ന് തുടങ്ങി ഏപ്രിൽ 10ന് അവസാനിക്കുന്ന രീതിയിൽ പരീക്ഷ നടത്താനുള്ള നിർദേശം ക്യു.െഎ.പി യോഗത്തിെൻറ പരിഗണനക്കുവന്നത്. ഇതാണ് ക്യു.െഎ.പി യോഗം തള്ളിയത്. സി.പി.എം അനുകൂല കെ.എസ്.ടി.എ പരീക്ഷ ഏപ്രിലിൽ നടത്തുന്നതിനെ അനുകൂലിച്ചപ്പോൾ മറ്റ് സംഘടനകൾ എതിർത്തു.
ആഗസ്റ്റ് 30ന് ആരംഭിക്കാനിരുന്ന ഒന്നാം പാദവാർഷിക പരീക്ഷ 31ലേക്ക് മാറ്റാനും തീരുമാനിച്ചു. 30ന് ടൂറിസം വാരാഘോഷത്തിെൻറ സമാപനം ആയിതിനാലാണ് പരീക്ഷാമാറ്റം. സെപ്റ്റംബർ പത്തിന് പരീക്ഷ അവസാനിക്കും. മുസ്ലിം കലണ്ടർ പ്രകാരമുള്ള സ്കൂളുകൾക്കും ഇത്തവണ ഇതേ ടൈംടേബിൾ പ്രകാരമായിരിക്കും പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.