എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ ജില്ലക്ക് പുറത്തും എഴുതാം
text_fieldsതിരുവനന്തപുരം: വിദ്യർഥികൾ പഠിക്കുന്ന ജില്ലക്ക് പുറത്തും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ എഴുതാനുള്ള ഇളവ് നൽകും. ഇതിനായി ഒാൺലൈനായി അപേക്ഷ നൽകണം. എന്നാല്‍ ജില്ലകൾക്കകത്ത് മാറ്റം അനുവദിക്കില്ല.
നിലവില്‍ പഠിക്കുന്ന ജില്ലക്ക് പുറത്ത് കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ദീർഘ ദൂര യാത്ര ഒഴിവാക്കാൻ ഈ ഇളവ് കാരണം സാധിക്കും. പരീക്ഷാ കേന്ദ്രം മാറ്റാന്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. എസ്.എസ്.എൽ.സി പരീക്ഷകേന്ദ്രമാറ്റത്തിന് https://sslcexam.kerala.gov.in വഴിയും ഹയർ സെക്കൻഡറിക്ക് www.hscap.kerala.gov.in, വി.എച്ച്.എസ്.ഇക്ക് www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയുമാണ് അപേക്ഷിക്കേണ്ടത്. 23ന് പരീക്ഷാ കേന്ദ്രം അനുവദിച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാർഥികൾ അവരുടെ സബ്ജക്ട് കോംബിനേഷൻ ഉള്ള സ്കൂളിലേക്ക് മാത്രമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കേണ്ടതിങ്ങനെ: പ്രസ്തുത വെബ്സൈറ്റുകളിൽ ‘Application for Centre Change’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുേമ്പാൾ iExams പോർട്ടലിൽ പ്രവേശിക്കും. ഇവിടെ examination stream (SSLC/HSE/VHSE), പരീക്ഷ രജിസ്റ്റർ നമ്പർ, ജനന തീയതി എന്നിവ നൽകി താഴെയുള്ള കോളത്തിൽ രേഖപ്പെടുത്തിയ അക്കങ്ങളും അക്ഷരങ്ങളും ടൈപ്പ് ചെയ്ത് ‘Apply’ ബട്ടൺ ക്ലിക്ക് ചെയ്യണം. നൽകിയ വിവരങ്ങളിൽ പിഴവില്ലെങ്കിൽ വിദ്യാർഥിയുടെ പേര്, രജിസ്റ്റർ നമ്പർ ഉൾപ്പെടെ അടിസ്ഥാനവിവരങ്ങൾ ലഭ്യമാകും.
തുടർന്ന് മൊബൈൽ നമ്പർ നൽകണം. ശേഷം പരീക്ഷ േകന്ദ്രമാറ്റത്തിനുള്ള കാരണം സെലക്ട് ചെയ്യണം. വെബ്സൈറ്റിൽ നൽകിയ കാരണം അല്ലെങ്കിൽ ‘others’ സെലക്ട് ചെയ്യുകയും കാരണം രേഖപ്പെടുത്തുകയും ചെയ്യണം. ഇതിനുശേഷം പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കേന്ദ്രം തെരഞ്ഞെടുക്കണം. ഇതിനായി ആദ്യം റവന്യൂ ജില്ല സെലക്ട് ചെയ്യണം. ജില്ല സെലക്ട് ചെയ്താൽ ആ ജില്ലയിലെ പരീക്ഷകേന്ദ്രങ്ങൾ ലഭ്യമാകും. അതിൽനിന്ന് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന സ്കൂൾ കേന്ദ്രം സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുന്നതോടെ അപേക്ഷ സമർപ്പണം പൂർത്തിയാകും. അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കുകയും ചെയ്യാം.
മീഡിയവും സബ്ജക്ട് കോംബിനേഷനും ഉറപ്പാക്കണം
എസ്.എസ്.എൽ.സി വിദ്യാർഥികൾ അവർ പഠിക്കുന്ന മീഡിയം ഉള്ള പരീക്ഷകേന്ദ്രമാണ് തെരഞ്ഞെടുക്കേണ്ടത്. ഹയർ സെക്കൻഡറി സ്കൂളിൽ ലഭ്യമായ കോഴ്സ് വിവരങ്ങൾ (സബ്ജക്ട് കോംബിനേഷൻ) www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ ‘School List’ എന്ന മെനുവിൽനിന്ന് ലഭ്യമാകും. വി.എച്ച്.എസ്.ഇ സ്കൂളുകളിലെ കോഴ്സ് വിവരങ്ങൾ മാതൃസ്കൂൾ പ്രിൻസിപ്പലിനെ ബന്ധപ്പെട്ട് ഉറപ്പാക്കണം.
ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ നിന്ന് അപേക്ഷിക്കുന്നവർ ജില്ലയിൽ തങ്ങൾ പഠിക്കുന്ന കോഴ്സുകൾ ലഭ്യമായ പരീക്ഷകേന്ദ്രം കണ്ടെത്തിയായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. സ്പെഷൽ സ്കൂൾ വിദ്യാർഥികൾ അതേ വിഭാഗത്തിലുള്ള സ്പെഷൽ സ്കൂൾ മാത്രമേ തെരഞ്ഞെടുക്കാവൂ. െഎ.എച്ച്.ആർ.ഡി, ടി.എച്ച്.എസ്.എൽ.സി വിദ്യാർഥികളും ജില്ലയിലെ അേതവിഭാഗം സ്കൂളുകൾ മാത്രമേ പരീക്ഷകേന്ദ്രമായി തെരഞ്ഞെടുക്കാവൂ. എ.എച്ച്.എസ്.എൽ.സി, ആർട്സ് എച്ച്.എസ്.എസ് വിദ്യാർഥികൾക്ക് പരീക്ഷകേന്ദ്രമാറ്റം അനുവദനീയമല്ല. അപേക്ഷ സമർപ്പണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ ലഭ്യമാണ്.
മെയ് 26 നാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷൾ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.