എസ്.എസ്.എൽ.സി: ആശ്വാസമേകി അടിസ്ഥാന പാഠാവലി
text_fieldsവിക്ടേഴ്സ് ചാനൽ വഴി ലഭിച്ച പരിശീലനവും തുടർന്ന് ജനുവരി മുതൽ അധ്യാപകർ നേരിട്ട് നൽകിയ പഠനപ്രവർത്തനങ്ങളും സംശയനിവാരണ സംവിധാനങ്ങളുമൊക്കെ നൂറുശതമാനം ഗുണപ്രദമായി കുട്ടികൾക്ക് അനുഭവപ്പെട്ട പരീക്ഷയാണ് അടിസ്ഥാന പാഠാവലി (മലയാളം പേപ്പർ II).ഏതു നിലവാരത്തിലുള്ള കുട്ടിക്കും ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന ചോദ്യങ്ങളായിരുന്നു പരീക്ഷയിൽ.
ഫോക്കസ് ഏരിയ കൂടുതൽ ശ്രദ്ധയോടെ പഠിച്ചവർക്ക് മികച്ച സ്േകാർ വാങ്ങാൻ കഴിയും.ഒന്നുമുതൽ ആറുവരെയുള്ള, ശരിയായ ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങളിൽ വ്യാകരണസംബന്ധമായത് ഉൾപ്പെടെ അഞ്ചെണ്ണവും വന്നത് ഫോക്കസ് ഏരിയയിൽനിന്ന്.
ഏഴു മുതൽ 11വരെയുള്ള രണ്ടു സ്േകാർ ചോദ്യങ്ങളിൽ മൂന്നെണ്ണവും ഊന്നൽ മേഖലയിൽനിന്ന് ചോദിച്ചതും, അർഥവ്യത്യാസം വരാതെ രണ്ടു വാക്യമായി മാറ്റി എഴുതാനുള്ള ചോദ്യം ലളിതമായതും ആശ്വാസമായി. 'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ അമ്മയുടെ മൗനത്തിെൻറ കാരണവും 'അമ്മത്തൊട്ടിൽ' എന്ന കവിതയിൽ, കുരച്ചുചാടുന്ന തെരുവുപട്ടിയുടെ സന്ദർഭവും ഒറ്റവായനയിൽതന്നെ ഹൃദയത്തിൽ പതിയുന്ന മുഹൂർത്തങ്ങളാകയാൽ ഉത്തരമെഴുതാൻ കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല.
അനായാസം ഉത്തരം എഴുതാൻ സാധിക്കുന്ന ചോദ്യങ്ങളാണ് 12 മുതൽ 21വരെ, അരപ്പുറത്തിൽ നാലു സ്കോറായി വന്നത്.
'കൊച്ചു ചക്കരച്ചി വീഴില്ല, വീണാലും അവൾ ആപത്തുവരുത്തുകയില്ല' എന്ന അമ്മയുടെ വാക്കുകൾ ഉൾക്കൊള്ളുന്ന ഭാഗം, കൊച്ചു ചക്കരച്ചി എന്ന പാഠത്തിെൻറ പഠനപ്രവർത്തനത്തിൽ കുട്ടികൾ പരിചയപ്പെട്ടിട്ടുള്ളതാണ്. ദരിദ്രമായ ജീവിതസാഹചര്യത്തിലും ഇഴയടുപ്പമുള്ള സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്ന കോരനെയും ചിരുതയെയും കുട്ടികൾ പരിചയപ്പെട്ടിട്ടുണ്ട്.
അച്ഛെൻറ ഓർമകൾ തങ്ങിനിൽക്കുന്ന വീട് ഉപേക്ഷിച്ച് അതോടൊപ്പം പോകാൻ വിമുഖത കാട്ടുന്ന അമ്മയെ 'ഓരോ വിളിയും കാത്ത്' എന്ന കഥയിൽ പരിചിതമാണ്. ഈ പാഠഭാഗങ്ങളിൽനിന്നുവന്ന എല്ലാ ചോദ്യങ്ങളും ലളിതവും നിലവാരമുള്ളവയുമാണ്. താരതമ്യേന ലളിതമായ 'പണയം' എന്ന കഥയിൽനിന്നുവന്ന ചോദ്യവും ശ്രീനാരായണ ഗുരുവിെൻറ കാഴ്ചപ്പാടുകളെക്കുറിച്ച് ലേഖകെൻറ നിരീക്ഷണം എഴുതാനുള്ള ചോദ്യവും ശരാശരി കുട്ടികളെപ്പോലും സ്വാഗതം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.