എസ്.എസ്.എൽ.സി; ഗ്രേസ് മാർക്ക് നേട്ടത്തിൽ റെക്കോഡ്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നേടിയവരുടെ എണ്ണത്തിൽ സ ർവകാല റൊക്കോഡ്. ഇത്തവണ 89,990 പേർക്കാണ് േഗ്രസ് മാർക്ക് ലഭിച്ചത്. കഴിഞ്ഞവർഷം 83,839 പേർ ക്കായിരുന്നു. ഇത്തവണ 6151 പേർ കൂടുതൽ.
2017ൽ 85,878 പേർക്ക് ഗ്രേസ് മാർക്ക് ലഭിച്ചതായിരുന്നു ഏറ്റവും ഉയർന്നത്. ടി.എച്ച്.എസ്.എൽ.സിയിൽ 934ഉം എസ്.എസ്.എൽ.സി ഹിയറിങ് ഇംപയേഡ് വിഭാഗത്തിൽ 261 പേർക്കും ടി.എച്ച്.എസ്.എൽ.സി ഹിയറിങ് ഇംപയേഡ് വിഭാഗത്തിൽ എട്ട് പേർക്കും ഗ്രേസ് മാർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മുതൽ െഎ.ടി തിയറി പരീക്ഷക്കും ഗ്രേസ് മാർക്ക് അനുവദിക്കുന്നുണ്ട്.
സംസ്ഥാന സ്കൂൾ കലോത്സവം, അറബിക് കലോത്സവം, സംസ്കൃതോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയ, െഎ.ടി മേളകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് (രാഷ്ട്രപതി അവാർഡ്, രാജ്യപുരസ്കാർ), ജൂനിയർ റെഡ്ക്രോസ്, ദേശീയ, സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്, എൻ.സി.സി, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, സർഗോത്സവം, കായികമേളകൾ തുടങ്ങിയ വിഭാഗങ്ങളിലാണ് ഗ്രേസ് മാർക്ക് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.