Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎസ്​.എസ്​.എൽ.സി, ഹയർ...

എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മെയ്​ 26 മുതൽ

text_fields
bookmark_border
എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മെയ്​ 26 മുതൽ
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ലോക്​ഡൗണിന്​ മുമ്പ്​ പൂർത്തിയാകാതെ പോയ മൂന്നു വിഷയങ്ങളിലെ പരീക്ഷകളാണ്​ എസ്​.എസ്​.എൽ.സി വിദ്യാർഥികൾക്ക്​ ഇനി നടക്കാനുള്ളത്​. മെയ്​ 26 മുതൽ 28 വരെയാണ്​ പരീക്ഷ. മെയ്​ 26ന്​ കണക്ക്​, 27ന്​ ഫിസിക്​സ്​, 28ന്​ ​െകമിസ്​ട്രി എന്നിങ്ങനെയാണ്​ പരീക്ഷ ക്രമം. എല്ലാ പരീക്ഷകളും ഉച്ചക്ക്​ ശേഷമാണ്​ നടക്കുക. 

ഹയർസെക്കൻഡറി പരീക്ഷകൾ മെയ്​ 26 മുതൽ 30 വരെ നടക്കും. പ്ലസ്​ വൺ, പ്ലസ്​ ടു പരീക്ഷകൾ മിക്കതും രാവിലെയാണ്​ നടക്കുക. 27ന്​ പ്ലസ്​ വൺ​ വിദ്യാർഥികൾക്ക്​ രാവിലെ മ്യൂസിക്​, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്​, സംസ്​കൃത സാഹിത്യം എന്നിവ നടക്കും. അന്ന്​ പ്ലസ്​ ടു വിദ്യാർഥികൾക്ക്​ ബയോളജി, ജിയോളജി, സംസ്​കൃത ശാസ്​ത്രം, ഇലക്​ട്രോണിക്​സ്​, കമ്യൂണിക്കേറ്റിവ്​ ഇംഗ്ലീഷ്​, സ്​റ്റാറ്റിസ്​റ്റിക്​സ്​, പാർട്ട്​മൂന്ന്​ ലാംഗ്വേജസ്​. 28ന്​ പ്ലസ്​ വൺ വിദ്യാർഥികൾക്ക്​ ഇക്കണോമിക്​സ്​, പ്ലസ്ു​വിന്​ ബിസിനസ്​ സ്​റ്റഡീസ്​, ​സൈക്കോളജി, ഇലക്​ട്രോണിക്​സ്​ സർവിസ്​ ടെക്​നോളജി, ഇലക്​ട്രോണിക്​ സിസ്​റ്റംസ്​ എന്നീ പരീക്ഷകൾ നടക്കും. 

29ന്​ പ്ലസ്​ വൺ-ഫിസിക്​സ്​, ഫിലോസഫി, ഇംഗ്ലീഷ്​ ലിി്ററേച്ചർ, സോഷ്യോളജി എന്നിവ ഉച്ചക്കുശേഷം നടക്കും. 29ന്​ രാവിലെ പ്ലസ്​ ടു വിദ്യാർഥികൾ്ക്ക് ഹിസ്​റ്ററി, ഇസ്​ലാമിക്​ ഹിസ്​റ്ററി ആൻഡ്​ കൾച്ചർ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ. ഹോം സയൻസ്​, കമ്പ്യൂട്ടർ സയൻസ്​ പരീക്ഷകളാണ്​ നടക്കുക. 

30ന്​ പ്ലസ്​ വണിന്​ ഉച്ചകഴിഞ്ഞ്​ കെമിസ്​ട്രി, ഗാന്ധിയൻ സ്​റ്റഡീസ്​, ആ​ന്ത്രോപോളജി. അന്ന്​ പ്ലസ്​ടുവിന്​ രാവിലെ മാത്തമാറ്റിക്​സ്​, പൊളിറ്റിക്കൽ സയൻസ്​, ജേർണലിസം എന്നിങ്ങനെയാണ്​ പരീക്ഷകൾ. 

വി.എച്ച്​.എസ്​.ഇ പരീക്ഷ മെയ്​ 26ന്​ നടക്കും. എൻറർപ്രണർഷിപ്​ ഡെവവലപ്​മ​​െൻറ്​ പരീക്ഷയാണ്​ പ്ലസ്​വൺ, പ്ലസ്​ടു വിദ്യാർഥികൾക്ക്​ നടക്കാനുള്ളത്​. 26ന്​ രാവിലെയാണ്​ പരീക്ഷ. 

എ​സ്.​എ​സ്.​എ​ൽ.​സി 
മേ​യ്​     26    ഗ​ണി​തം (ഉ​ച്ച​ക്ക്​ ശേ​ഷം 1.45 മു​ത​ൽ 4.30 വ​രെ)
    27    ഫി​സി​ക്​​സ്​ (1.45-3.30)
    28    കെ​മി​സ്​​ട്രി (1.45-3.30)

പ്ലസ് ട​ു
​മേ​യ്​     27    ബ​യോ​ള​ജി, ജി​യോ​ള​ജി, സം​സ്​​കൃ​ത ശാ​സ്​​ത്ര, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ക​മ്യൂ​ണി​ക്കേ​റ്റി​വ്​ ഇം​ഗ്ലീ​ഷ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, പാ​ർ​ട്​ മൂ​ന്ന്​ ലാം​ഗ്വേ​ജ​സ്​ (രാ​വി​ലെ 9.45)
    28    ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്, സൈ​ക്കോ​ള​ജി, ഇ​ല​ക്​​ട്രോ​ണി​ക്​ സ​ർ​വി​സ്​ ടെ​ക്​​നോ​ള​ജി (ഒാ​ൾ​ഡ്), ഇ​ല​ക്​​ട്രോ​ണി​ക്​ സി​സ്​​റ്റം​സ്​ (രാ​വി​ലെ 9.45)
    29    ഹി​സ്​​റ്റ​റി, ഇ​സ്​​ലാ​മി​ക്​ ഹി​സ്​​റ്റ​റി ആ​ൻ​ഡ്​​ ക​ൾ​ച്ച​ർ, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഹോം ​സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ (രാ​വി​ലെ 9.45)
    30    മാ​ത്​​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ജേ​ണ​ലി​സം (രാ​വി​ലെ 9.45)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshigher secondarySSLCexamslockdown
News Summary - SSLC, higher secondary exam will begin on May 26
Next Story