എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പുതിയ പരീക്ഷകേന്ദ്രം അനുവദിച്ച് പട്ടിക പുറത്തിറക്കി
text_fieldsതിരുവനന്തപുരം: കോവിഡ് 19 െൻറ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷനൽ പരീക്ഷേകന്ദ്ര മാറ്റത്തിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് പുതിയ പരീക്ഷേകന്ദ്രം അനുവദിച്ചുകൊണ്ടുള്ള പട്ടിക പുറത്തിറക്കി. പരീക്ഷയെഴുതുന്ന കോഴ്സുകൾ ലഭ്യമല്ലാത്ത പരീക്ഷകേന്ദ്രം തെരഞ്ഞെടുത്തവർക്ക് പ്രസ്തുത കോഴ്സുകൾ നിലവിലുള്ള തൊട്ടടുത്ത പരീക്ഷ കേന്ദ്രം അനുവദിക്കുകയും ചെയ്തു.
https://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിലെ ‘Application for Centre Change‘ എന്ന ലിങ്കിലൂടെ വിവരങ്ങൾ ലഭ്യമാകും. പുതിയ പരീക്ഷകേന്ദ്രം അനുവദിച്ചുകൊണ്ടുള്ള വ്യക്തിഗത സ്ലിപ് Centre Allot Slip എന്ന ലിങ്കിലൂടെ പ്രിെൻറടുക്കാം.
പുതിയ പരീക്ഷകേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതിന് നിലവിലെ ഹാൾടിക്കറ്റും വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന സെൻറർ അലോട്ട് സ്ലിപും ആവശ്യമാണ്. ഏതെങ്കിലും വിദ്യാർഥിക്ക് ഹോൾടിക്കറ്റ് കൈവശമില്ലാത്ത സാഹചര്യത്തിൽ സെൻറർ അലോട്ട് സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഹാജരാക്കിയാൽ മതിയാകും.
2020 മാർച്ചിലെ െപാതു പരീക്ഷകൾക്ക് പരീക്ഷ സഹായം അനുവദിച്ചിട്ടുള്ള സി.ഡബ്ല്യൂ.എസ്.എൻ വിദ്യാർഥികളുടെ രക്ഷിതാക്കൾ പുതിയ പരീക്ഷകേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ കേന്ദ്രത്തിൽ സ്ക്രൈബ്/ഇൻറർപ്രട്ടർ സേവനം ഉറപ്പാക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയകറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.