എസ്.എസ്.എൽ.സി 'സേ'പരീക്ഷ ജൂലൈ 11 മുതൽ; അപേക്ഷ 29 വരെ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി സേവ് എ ഇയർ (സേ) പരീക്ഷ ജൂലൈ 11 മുതൽ 18 വരെ നടക്കും. ഇതിനായി ടൈംടേബിൾ സഹിതമുള്ള വിജ്ഞാപനം പരീക്ഷഭവൻ പ്രസിദ്ധീകരിച്ചു. അപേക്ഷ പരീക്ഷ എഴുതിയ സ്കൂളിൽ വെള്ളിയാഴ്ച മുതൽ 29 വരെ സമർപ്പിക്കാം. 41 വിദ്യാഭ്യാസ ജില്ലകളിൽ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് സേ പരീക്ഷ നടക്കുക. ഒരു വിഷയത്തിന് 100 രൂപയാണ് പരീക്ഷ ഫീസ്. അപേക്ഷഫോറം പരീക്ഷഭവന്‍റെ https://pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാർ ജൂലൈ എട്ടിന് മുമ്പ് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് പരീക്ഷാർഥികൾക്ക് വിതരണം ചെയ്യണം. 11ന് രാവിലെ 10 മുതൽ 11.45 വരെ ഒന്നാം ഭാഷ പാർട്ട് ഒന്നും ഉച്ചക്ക് ശേഷം 1.45 മുതൽ 3.30 വരെ ഫിസിക്സ് പരീക്ഷയും നടക്കും. 12ന് രാവിലെ കണക്കും ഉച്ചക്ക് ശേഷം ഒന്നാം ഭാഷ പാർട്ട് രണ്ടും പരീക്ഷയായിരിക്കും. 13ന് രാവിലെ ഇംഗ്ലീഷും ഉച്ചക്കുശേഷം ബയോളജി പരീക്ഷയും നടക്കും. 14ന് രാവിലെ കെമിസ്ട്രിയും ഉച്ചക്ക് ശേഷം ഐ.ടി പരീക്ഷയുമാണ്. 18ന് രാവിലെ സോഷ്യൽ സയൻസും ഉച്ചക്ക് ശേഷം ഹിന്ദി/ ജനറൽ നോളജ് പരീക്ഷയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.