സേ പരീക്ഷ മേയ് 22 മുതൽ, എട്ടു മുതൽ 12 വരെ അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്്.െഎ), ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.െഎ) പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടാത്ത െറഗുലർ വിഭാഗം വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിൽ വെച്ച് മേയ് 22 മുതൽ 26 വരെ സേ പരീക്ഷ (സേവ് എ ഇയർ) നടത്തുമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. ജൂൺ ആദ്യവാരം തന്നെ ഫലവും പ്രസിദ്ധീകരിക്കും. സേ പരീക്ഷക്ക് ഇൗ മാസം എട്ടു മുതൽ 12 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോേട്ടാകോപ്പി: എട്ടു മുതൽ 12 വരെ
അപേക്ഷ നൽകാം
എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോേട്ടാകോപ്പി എന്നിവക്കുള്ള അപേക്ഷ േമയ് എട്ടു മുതൽ 12 വരെ ഒാൺലൈനായി സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകളുടെ പ്രിൻറ് ഒൗട്ടും ഫീസും അപേക്ഷകൻ അതാത് സ്കൂൾ പ്രഥമാധ്യാപകർക്ക് മേയ് 12ന് വൈകീട്ട് അഞ്ചിന് മുമ്പ് നൽകണം. പ്രഥമാധ്യാപകർ ഇൗ അപേക്ഷ 13ന് വൈകീട്ട് അഞ്ചിന് മുമ്പ് ഒാൺലൈൻ കൺഫർമേഷൻ നടത്തണം. പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപയും സൂക്ഷ്മപരിശോധനക്ക് പേപ്പർ ഒന്നിന് 50ഉം ഫോേട്ടാകോപ്പിക്ക് പേപ്പർ ഒന്നിന് 200 രൂപയുമാണ് ഫീസ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം 31നകം പരീക്ഷാഭവെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോേട്ടാ കോപ്പിയും 31നകം നൽകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.