സാങ്കേതിക സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിക്കുന്നു; ഏഴാം സെമസ്റ്റർ പരീക്ഷ ഫെബ്രുവരി ഒമ്പത് മുതൽ
text_fieldsതിരുവനന്തപുരം: എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല ജനുവരി 31, ഫെബ്രുവരി രണ്ട്, ഫെബ്രുവരി ഏഴ് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. കോവിഡ് വ്യാപനം സംബന്ധിച്ച വിദ്യാർഥികളുടെയും വിദ്യാർഥി സംഘടനകളുടെയും, പ്രിൻസിപ്പൽമാരുടെയും പരാതികൾ പരിഗണിച്ച സിണ്ടിക്കേറ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പരീക്ഷാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ചേർന്ന പരീക്ഷാ ഉപസമിതിയാണ് ഫെബ്രുവരി ആദ്യവാരം വരെയുള്ള പരീക്ഷകൾ പുനഃക്രമീകരിക്കുവാൻ തീരുമാനിച്ചത്.
പുതിയ ടൈം ടേബിൾ പ്രകാരം ഏഴാം സെമെസ്റ്റർ പരീക്ഷകൾ ഫെബ്രുവരി ഒമ്പതിനാണ് ആരംഭിക്കുക. വിദ്യാർഥികൾക്ക് വീടിനടുത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള 'സെന്‍റർ ചേഞ്ച്' സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പാഠ്യസമയങ്ങൾ വിപുലപ്പെടുത്തിയും ശനിയാഴ്ചയുൾപ്പടെയുള്ള അവധിദിനങ്ങൾ പ്രയോജനപ്പെടുത്തിയും നഷ്ടപ്പെടുന്ന സാദ്ധ്യയദിവസങ്ങൾ പരിഹരിക്കാനും കോഴ്സ് കാലാവധിക്കകം തന്നെ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുന്ന രീതിയിൽ അക്കാദമിക് കലണ്ടർ പുനഃക്രമീകരിക്കാനും ഉപസമിതി തീരുമാനിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.