Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2021 2:43 PM IST Updated On
date_range 6 Oct 2021 2:50 PM ISTനീറ്റ് പി.ജി സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ പഴയ മാതൃകയിൽ തന്നെ നടത്തുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: 2021 വർഷത്തെ നീറ്റ് പി.ജി സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ പഴയ മാതൃകയിൽ (2020) തന്നെ നടത്തുമെന്ന് കേന്ദ്ര സർക്കാർ. പരീക്ഷയിൽ അവസാന നിമിഷം മാറ്റം വരുത്തിയതിനെതിരെ പി.ജി വിദ്യാർഥികൾ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
പുതുക്കിയ പരീക്ഷ രീതി 2022-23 അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
പരീക്ഷാ നടത്തിപ്പിൽ അവസാന നിമിഷം മാറ്റം വരുത്തിയതിനെ രൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു. ചെറുപ്പക്കാരും ഊർജസ്വലരുമായ ഡോക്ടർമാരെ അധികാര കളിയിലെ ഫുട്ബാളായി കാണരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കോടതി വിമർശനത്തിന് പിന്നാലെയാണ് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സർക്കാർ നിലപാട് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story