ഒക്ടോബറിൽ സിവിൽ സർവിസ് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് അവസരം നൽകാമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഒക്ടോബറിൽ നടന്ന സിവിൽ സർവിസ് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് നിബന്ധനകളോടെ ഒരു അവസരം കൂടി നൽകാൻ സമ്മതമെന്ന് സർക്കാർ സുപ്രീംകോടതിയിൽ. 2020ലെ സിവിൽ സർവിസ് പരീക്ഷ അവസാന അവസരമായിരുന്ന ഉദ്യോഗാർഥികൾക്കാണ് ഈ വർഷം പരീക്ഷക്ക് അനുമതി നൽകുക. പരീക്ഷ എഴുതാനാവാതെ പ്രായപരിധി കഴിഞ്ഞവർക്ക് ഈ അവസരം നൽകാനാവില്ലെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് വി. രാജു ജസ്റ്റിസ് എ.എം. ഖാൻവിൽകറുടെ നേതൃത്വത്തിലെ ബെഞ്ചിനെ അറിയിച്ചു.
2021 ഒക്ടോബറിൽ നടക്കുന്ന പരീക്ഷയിൽ മാത്രമാണ് ഇത്തരമൊരു സൗകര്യം നൽകാനാകൂ എന്നും ഇതൊരു കീഴ്വഴക്കമാക്കാനാവില്ലെന്നുമാണ് കേന്ദ്രത്തിെൻറ നിലപാട്. ഉപാധികൾ ഉള്ളതിനാൽ അവ വായിച്ചുനോക്കിയ ശേഷമേ ഇതിൽ തീരുമാനം കൈക്കൊള്ളാനാകൂ എന്ന് കോടതി വ്യക്തമാക്കി.
കേസിലെ കക്ഷികൾക്ക് കേന്ദ്രത്തിെൻറ അറിയിപ്പ് കൈമാറുവാനും കോടതി നിർദേശിച്ചു. ഒരു സിവിൽ സർവിസ് ഉദ്യോഗാർഥി നൽകിയ ഹരജിയിൽ അനുമതി നൽകാനാവില്ല എന്ന നിലപാടായിരുന്നു നേരത്തേ കേന്ദ്രം സ്വീകരിച്ചിരുന്നത്. വിഷയം ഫെബ്രുവരി എട്ടിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.