സർവകലാശാല പരീക്ഷകൾ മേയ് 11ന് പുനരാരംഭിക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: പരീക്ഷകൾ മേയ് 11ന് പുനരാരംഭിക്കാൻ ക്രമീകരണങ്ങൾ നടത്താൻ സർവകലാശാലകൾക്ക് സർക്കാർ നിർദേശം.പര ീക്ഷകൾ ഒരാഴ്ചക്കകം പൂർത്തിയാക്കാവുന്ന വിധം ക്രമീകരിക്കണം. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 20ന് ത ുടങ്ങണം. അധ്യാപകർ വീട്ടിൽനിന്ന് മൂല്യനിർണയം നടത്തിയാൽ മതി. ഉത്തരവിൽ പറയുന്നു.
പരീക്ഷസമയക്രമം സംബന്ധിച ്ച് വിദ്യാർഥികൾക്ക് നിശ്ചിത സമയം മുമ്പുതന്നെ അറിയിക്കണം. കോവിഡ് പ്രതിരോധ ഭാഗമായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശവും സുരക്ഷയും പാലിച്ചാകണം പരീക്ഷ നടത്തിപ്പ്. ശേഷിക്കുന്ന കുറച്ചുപരീക്ഷകൾക്കെങ്കിലും ഒാൺലൈൻ മൂല്യനിർണയ രീതിയായ ഒാൺസ്ക്രീൻ മാർക്കിങ് സമ്പ്രദായം നടപ്പാക്കാൻ സർവകലാശാലകൾ ശ്രമിക്കണം. െഎ.എച്ച്.ആർ.ഡി വികസിപ്പിച്ച ഒാൺസ്ക്രീൻ മാർക്കിങ് രീതി ഡയറക്ടർ മുഴുവൻ സർവകലാശാലകളെയും പരിചയപ്പെടുത്തണം.
അടുത്ത അധ്യയനവർഷം മുതൽ സർവകലാശാലകൾ ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പർ പതിച്ച മൂല്യനിർണയത്തിന് പകരം ബാർകോഡ് പതിച്ച രീതി ആരംഭിക്കണം. വിദ്യാർഥികൾക്ക് സർവകലാശാല മുൻകൈ എടുത്ത് ഒാൺലൈൻ ക്ലാസുകളും അസൈൻമെൻറുകളും നൽകണം. അസാപ് സംഘടിപ്പിക്കുന്ന ഒാൺലൈൻ ക്ലാസുകളിലും വെബിനാറുകളിലും സർവകലാശാലകൾക്കും പങ്കാളികളാകാം. മാസീവ് ഒാൺലൈൻ ഒാപൺ കോഴ്സുകളുടെ ഉള്ളടക്കം തയാറാക്കാൻ ‘െഫ്ലയർ’ പദ്ധതിയിൽ നടക്കുന്ന പരിശീലന പരിപാടിയിൽ അധ്യാപകർക്ക് പെങ്കടുക്കാം.
സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സർവകലാശാല ലൈബ്രറികൾ ഗവേഷക വിദ്യാർഥികൾക്ക് തുറന്നുനൽകണം. വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്ക് ഒാൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.