Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസംസ്​ഥാനത്ത്​...

സംസ്​ഥാനത്ത്​ വി.എച്ച്​.എസ്​.ഇ പരീക്ഷ തുടങ്ങി

text_fields
bookmark_border
സംസ്​ഥാനത്ത്​ വി.എച്ച്​.എസ്​.ഇ പരീക്ഷ തുടങ്ങി
cancel
camera_alt??????????? ?????????????? ???? ????????????????? ??.??????.????.? ?????? ???????????? ??????????? (??????)

തിരുവനന്തപുരം: രണ്ടു മാസത്തെ ഇടവേളക്കുശേഷം പൊതു പരീക്ഷകൾ ചൊവ്വാഴ്​ച തുടങ്ങി. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയാണ്​ രാവിലെ തുടങ്ങിയത്​. എസ്​.എസ്​.എൽ.സി പരീക്ഷകൾ ഉച്ചക്ക്​ ശേഷമായിരിക്കും തുടങ്ങുക. കോവിഡ്​ 19​​െൻറ പശ്ചാത്തലത്തിൽ കർശന സുരക്ഷ മുൻകരുതലോടെയാണ്​ പരീക്ഷ നടത്തുന്നത്​. 

വിദ്യാർഥികളും അധ്യാപകരും മുഖാവരണം ധരിച്ചശേഷമാണ്​ സ്​കൂളുകളിലേക്ക്​ എത്തിയത്​. പരീക്ഷക്ക്​ കയറുന്നതിന്​ മുമ്പ്​ വിദ്യാർഥികളെ തെർമൽ സ്​കാനിങ്ങിന്​ വിധേയമാക്കി. ശേഷം സാനിറ്റൈസർ ഉപയോഗിച്ച്​ കൈകൾ വൃത്തിയാക്കിച്ചു. 

രക്ഷിതാക്ക​െള സ്​കൂളിന്​ അകത്തേക്ക്​ പ്രവേശിപ്പിക്കില്ല. കുട്ടികൾ കൂട്ടം കൂടുന്നതിനും പരസ്​പരം ബോക്​സ്​ അടക്കമുള്ള ഉപ​കരണങ്ങൾ കൈമാറുന്നതിനും വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. 

വി​ദ്യാ​ർ​ഥി​ക​ൾ ഒാ​ർ​ത്തി​രി​ക്കു​ക: 

  • വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​േ​മ്പാ​ൾ ത​ന്നെ മാ​സ്​​ക്​ ധ​രി​ക്കു​ക, കൈ ​അ​ണു​മു​ക്ത​മാ​ക്കു​ക
  • പ​രീ​ക്ഷ കേ​ന്ദ്രം മാ​റ്റി ല​ഭി​ച്ച​വ​ർ ഹാ​ൾ​ടി​ക്ക​റ്റി​നൊ​പ്പം ‘Centre Allot Slip’ കൂ​ടെ ക​രു​ത​ണം 
  • പ​നി, ചു​മ, ജ​ല​ദോ​ഷം പോ​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ട്രി​പി​ൾ ലെ​യ​ർ മാ​സ്​​ക്​ ധ​രി​ക്കു​ക
  • സം​സ്​​ഥാ​ന​ത്തി​​​​െൻറ പു​റ​ത്തു​നി​ന്ന്​ വ​ന്ന കു​ട്ടി​ക​ളും ഹോം ​ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന്​ വ​രു​ന്ന​വ​രും ട്രി​പി​ൾ ലെ​യ​ർ മാ​സ്​​ക്​ ധ​രി​ക്കു​ക 
  • രോ​ഗ​ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാം 
  • യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ത്തി​ൽ അ​ക​ലം പാ​ലി​ക്കു​ക
  • സ്​​കൂ​ൾ ക​വാ​ട​ത്തി​ൽ തെ​ർ​മ​ൽ സ്​​കാ​നി​ങ്ങി​ന്​ (ശ​രീ​രോ​ഷ്​​മാ​വ്​ പ​രി​ശോ​ധി​ക്ക​ൽ) വി​ധേ​യ​മാ​കു​ക
  • സാ​നി​റ്റൈ​സ​ർ/ഹാ​ൻ​ഡ്​​വാ​ഷ്​ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച്​ കൈ ​അ​ണു​മു​ക്ത​മാ​ക്കു​ക
  • പ​രീ​ക്ഷ ഹാ​ൾ മ​ന​സ്സി​ലാ​ക്കി നേ​രെ പ​രീ​ക്ഷ ഹാ​ളി​ലേ​ക്ക്​ ക​യ​റു​ക
  • കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​തും ഹ​സ്​​ത​ദാ​ന​വും ഒ​ഴി​വാ​ക്കു​ക
  • പ​രീ​ക്ഷ സാ​മ​ഗ്രി​ക​ൾ (പെ​ൻ​സി​ൽ, പേ​ന, ഇ​ൻ​സ്​​ട്രു​മ​​​െൻറ്​ ബോ​ക്​​സ്​ തു​ട​ങ്ങി​യ​വ) പ​ര​സ്​​പ​രം കൈ​മാ​റ​രു​ത്​
  • പ​രീ​ക്ഷ സ​മ​യം കഴിഞ്ഞാ​ൽ ഹാ​ളി​ൽ ഒ​രു​ക്കു​ന്ന ക​വ​റു​ക​ളി​ൽ ഉ​ത്ത​ര​േ​പ​പ്പ​ർ നി​ക്ഷേ​പി​ക്കു​ക
  • പ​രീ​ക്ഷ ഹാ​ളി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ഴും അ​ക​ലം പാ​ലി​ക്കു​ക
  • പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ൽ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ ചു​റ്റി​ത്തി​രി​യാ​തെ വീ​ട്ടി​ൽ പോ​ക​ണം
  • വീ​ട്ടി​ൽ എ​ത്തി​യാ​ൽ കു​ളി​ച്ച്​ ശു​ചി​യാ​യ ശേ​ഷം മാ​ത്ര​മേ വീ​ട്ടു​കാ​രു​മാ​യി ഇ​ട​പ​ഴ​കാ​വൂ
  • പ​രീ​ക്ഷ​യു​ടെ അ​വ​സാ​ന ദി​വ​സം ക​ണ്ടു​വ​രാ​റു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്കു​ക 
  • കു​ടി​വെ​ള്ളം കൊ​ണ്ടു​വ​രു​ന്ന​തി​ന്​ അ​നു​മ​തി​യു​ണ്ട്​
  • അ​ധ്യാ​പ​ക​ർ, ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക.

അധിക ഉത്തരക്കടലാസിൽ ഇൻവിജിലേറ്റർ ഒപ്പിടില്ല
തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി/ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക്ക്​ ന​ൽ​കു​ന്ന അ​ധി​ക ഉ​ത്ത​ര​ക്ക​ട​ലാ​സി​ലും ഹാ​ൾ ടി​ക്ക​റ്റി​ലും ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ ഒ​പ്പു​വെ​ക്കി​ല്ല. കോ​വി​ഡി​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ര​മാ​വ​ധി സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യാ​ണ്​ നി​ർ​ദേ​ശം. ​മോ​ണോ​ഗ്രാം പ​തി​ച്ച ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ ആ​ദ്യ പേ​ജി​ൽ (ഫേ​​സി​ങ്​ ഷീ​റ്റ്) ഒ​പ്പി​ട്ട ശേ​ഷ​മാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, പ​രീ​ക്ഷ ക​ഴി​ഞ്ഞ ശേ​ഷം മോ​ണോ​ഗ്രാം പ​തി​ക്കേ​ണ്ട​തി​ല്ല. ഉ​ത്ത​രം എ​ഴ​ു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്​ താ​ഴെ വി​ദ്യാ​ർ​ഥി​ക​ൾ ഡ​ബി​ൾ ലൈ​ൻ മാ​ർ​ക്ക്​ ചെ​യ്ത്​ അ​തി​ന്​ താ​ഴെ ക്യാ​ൻ​സ​ൽ​ഡ്​ എ​ന്നെ​ഴു​തി ബാ​ക്കി​യു​ള്ള ഭാ​ഗം ക്യാ​ൻ​സ​ൽ ചെ​യ്യേ​ണ്ട​തു​മാ​ണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examkerala newsvhseSSLCmalayalam newslockdown
News Summary - VHSE Examm Started -Kerala news
Next Story