വനിതാമതിൽ: കാലിക്കറ്റിലെ പരീക്ഷകളും മാറ്റി
text_fieldsകോഴിക്കോട്: വനിതാമതിലിൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിെൻറ ഭാഗമായി കാലിക്കറ്റ് സ ർവകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന പി.ജി, എം.ബി.എ അടക്കമുള്ള പരീക്ഷകൾ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സിൻഡിക്കേറ്റിെൻറ പരീക്ഷ ഉപസമിതിയുടെ ശിപാർശയും സർവകലാശാല വിദ്യാർഥി യൂനിയെൻറ അപേക്ഷയും പരിഗണിച്ചാണ് പരീക്ഷകൾ മാറ്റിയതെന്നാണ് വിശദീകരണം.
എന്നാൽ, വനിതാമതിൽ കാരണമാണ് പരീക്ഷ നീട്ടിവെച്ചതെന്ന് സർവകലാശാല സമ്മതിക്കുന്നില്ല. ഇടതുപക്ഷത്തിന് സമ്പൂർണ ആധിപത്യമുള്ളതാണ് സിൻഡിക്കേറ്റ്. വിദ്യാർഥി യൂനിയൻ ഭരിക്കുന്നത് എസ്.എഫ്.ഐയാണ്. വനിതാമതിൽ കാരണം ട്രാഫിക് ബ്ലോക്കുണ്ടാകുമെന്നും വിദ്യാർഥികൾക്ക് യാത്രക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും വിദ്യാർഥി യൂനിയൻ ചൂണ്ടിക്കാട്ടിയതായാണ് സൂചന. വനിതാമതിലിെൻറ പേരിൽ കേരള സാങ്കേതിക സർവകലാശാലയും ജനുവരി ഒന്നിലെ പരീക്ഷകൾ മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.