ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യബോധമില്ലെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണൻ
text_fieldsകൊച്ചി : നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു സാമാന്യബോധമില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.കെ.എസ്. രാധാകൃഷ്ണൻ. ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണ ബിരുദം നേടിയ കോളജ് അധ്യാപികയാണ് അവർ. എന്നാൽ, മന്ത്രി പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് ഉണ്ടാകണം എന്ന് ജനം പ്രതീക്ഷിക്കുന്ന സാമാന്യബോധം ദൗർഭാഗ്യവശാൽ ഈ മന്ത്രി കാണിക്കാറില്ല.
യു.ജി.സി നിയമം അനുസരിച്ചല്ലാതെ നടത്തിയ നിയമനങ്ങൾ അസാധുവാണെന്നും കണ്ടെത്തിയ കോടതി എ.പി.ജെ.എ.കെ സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദ് ചെയ്തു. സുപ്രീം കോടതി ഇങ്ങനെ വിധിച്ചിട്ടും തങ്ങൾ നിയമപ്രകാരമാണ് നിയമനം നടത്തിയത് എന്നാണ് മന്ത്രി പറയുന്നത്.
മന്ത്രി പറയുന്നത് നിയമിച്ചവരെ സംരക്ഷിക്കാനായി എന്തും ചെയ്യുമെന്നാണ്. എന്ത് ചെയ്തും നിയമലംഘനങ്ങൾ സംരക്ഷിക്കാൻ ഒരു മന്ത്രിയും ശ്രമിക്കരുത്. ജനാധിപത്യ സംവിധാനത്തിന് അതു അസ്വീകാര്യമാണ്. അതിന്റെ ഭാഗമായി പുനപരിശോധന ഹർജി ഫയൽ ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്.
ഈ വിധിയിൽ ഏതു നിയമ പ്രശ്നമാണ് അവ്യക്തമായിരിക്കുന്നതു എന്ന് മന്ത്രി പറഞ്ഞിട്ടില്ല. സർക്കാർ നിലവിലുള്ള നിയമം അനുസരിച്ചില്ല നിയമനം നടത്തിയത്. അതുകൊണ്ടു അത് അസാധുവായിരിക്കുന്നു എന്നാണ് കോടതി വിധി. സുപ്രീം കോടതി ഉത്തരവ് വന്ന ആ നിമിഷം മുതൽ ഡോ. എം. എസ്. രാജശ്രീ വി.സി അല്ലാതായി എന്ന കാര്യം മന്ത്രി മറക്കുന്നു. ആ വിധിക്കു ശേഷം അവർക്കു ഫയലിൽ തീരുമാനമെടുക്കാൻ ആകില്ല. പക്ഷെ, മന്ത്രി അതും അംഗീകരിക്കാൻ തയാറല്ല. അതുകൊണ്ടാണ് മന്ത്രിക്കു സാമാന്യബോധം കുറവാണെന്നു പറയുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.