ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു
text_fieldsകണ്ണൂർ :വാദിഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷ്യൻസിന് കീഴിലെ ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ വെബ്സൈറ്റ് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പ്രകാശനം നിർവഹിച്ചു.www.ibnalhaythamacademy.com എന്ന വെബ് അഡ്രസ്സിലാണ് അക്കാദമിയുടെ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്.
വാദിഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ മുഹമ്മദ് സാജിദ് നദ്‌വി, ഇബ്നു അൽ ഹൈത്തം അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ഷിഹാസ് എച്ച്, വാദിഹുദ വിമൻസ് അക്കാദമി പ്രിൻസിപ്പൽ മുഹമ്മദ് മുഹ്സിൻ സി എ, ജമാഅത്തെ ഇസ്ലാമി മുൻ കൂടിയാലോചന സമിതിയംഗം പി പി അബ്ദുറഹ്മാൻ പെരിങ്ങാടി, വാദിഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രെറ്റർ സൽമാനുൽ ഫാരിസ് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
വ്യത്യസ്ത കോഴ്സുകളിലായി റെഗുലർ ഡിഗ്രി പിജി പഠനം നിർവഹിക്കുന്നു വിദ്യാർഥികൾക്ക് വേണ്ടി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റെസിഡനഷ്യൽ അക്കാദമിയാണ് ഇബ്നു അൽ ഹൈതം അക്കാദമി. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇസ്ലാമിക് സ്റ്റഡീസ് അടക്കം നാലോളം ഡിപ്ലോമ കോഴ്‌സുകളും, എൻ.ജി.ഒ മാനേജ്മെന്റ്റ്, മാസ് കമ്മ്യൂണിക്കേഷൻ, ഇസ്ലാമിക് സൈക്കോളജി തുടങ്ങിയ അനുബന്ധ കോഴ്‌സുകളും വിദ്യാർത്ഥികൾക്ക് ഇബ്നു അൽ ഹൈതം അക്കാദമിയിൽ നിന്നും ലഭിക്കുന്നു. കണ്ണൂർ ജില്ലയിലെ പിലാത്തറ വിളയാങ്കോട് എന്ന പ്രദേശത്തെ വാദിസ്സലാം ക്യാമ്പസിലാണ് അക്കാദമി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.