ഐ.ഐ.ടി, എൻ.ഐ.ടി പ്രവേശനം: ജോസ രജിസ്ട്രേഷൻ 12 മുതൽ
text_fieldsരാജ്യത്തെ 23 ഐ.ഐ.ടികൾ, 31 എൻ.ഐ.ടികൾ, 26 ഐ.ഐ.ഐ.ടികൾ, 33 സർക്കാർ ഫണ്ടോടെ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഐ.ഐ.ഇ.എസ്.ടി ഷിബൂർ ഉൾപ്പെടെ 114 സ്ഥാപനങ്ങളുടെ ബി.ടെക്, ബി.ആർക്, ബി.പ്ലാനിങ്, ഇന്റഗ്രേറ്റഡ്/ഡ്യുവൽ ഡിഗ്രി എം.ടെക്/ബി.എസ്-എം.എസ് പ്രോഗ്രാമുകളിലേക്ക് 2022-23 വർഷത്തെ ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിയുടെ (ജോസ) ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ സെപ്റ്റംബർ 12ന് ആരംഭിക്കും.
ജെ.ഇ.ഇ അഡ്വാൻസ്ഡ് 2022 ഫലം സെപ്റ്റംബർ 11ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. ഇതിന്റെ റാങ്കടിസ്ഥാനത്തിലാണ് ഐ.ഐ.ടികളിലേക്കുള്ള പ്രവേശനം. എൻ.ഐ.ടികൾ ഉൾപ്പെടെ മറ്റു സ്ഥാപനങ്ങളിലേക്ക് ജെ.ഇ.ഇ മെയിൻ 2022 റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷൻ.
ഓൺലൈൻ അഡ്മിഷൻ കൗൺസലിങ്, സീറ്റ് അലോക്കേഷൻ ഷെഡ്യൂളുകൾ https://josaa.nic.inൽ ലഭ്യമാണ്. ഏകജാലകത്തിലൂടെയാണ് പ്രവേശന നടപടികൾ. ജോസ 2022 ജോയന്റ് സീറ്റ് അലോക്കേഷൻ നടപടികളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിൽ ബിസിനസ് റൂൾസ് ലിങ്കിലുണ്ട്.
അക്കാദമിക് പ്രോഗ്രാമുകളും സീറ്റുകളും യഥാസമയം വെബ്പോർട്ടലിൽ പ്രസിദ്ധപ്പെടുത്തും. ആർക്കിടെക്ചർ അഭിരുചി പരീക്ഷഫലം പ്രസിദ്ധപ്പെടുത്തിയശേഷം സെപ്റ്റംബർ 17 മുതൽ രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ 12ന് രാവിലെ 10 മുതൽ സെപ്റ്റംബർ 17 വരെ രജിസ്റ്റർ/ചോയ്സ് ഫിൽ ചെയ്തവരുടെ ആദ്യ മോക്ക് സീറ്റ് അലോക്കേഷൻ സെപ്റ്റംബർ 18ന് 11.30ന് പ്രസിദ്ധീകരിക്കും.
സെപ്റ്റംബർ 19ന് വൈകീട്ട് അഞ്ചുവരെ രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തിയവരുടെ രണ്ടാമത്തെ മോക്ക് സീറ്റ് അലോക്കേഷൻ സെപ്റ്റംബർ 20ന് രാവിലെ 10ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
സെപ്റ്റംബർ 21ന് വൈകീട്ട് അഞ്ചു മണിയോടെ രജിസ്ട്രേഷന്റെയും ചോയ്സ് ഫില്ലിങ്ങിന്റെയും സമയം അവസാനിക്കും. സെപ്റ്റംബർ 22ന് ഡേറ്റ വെരിഫിക്കേഷൻ പൂർത്തിയാക്കി സെപ്റ്റംബർ 23ന് രാവിലെ 10ന് ആദ്യ റൗണ്ട് സീറ്റ് അലോക്കേഷൻ പ്രഖ്യാപിക്കും.
സെപ്റ്റംബർ 23നും 26നും മധ്യേ ഓൺലൈൻ റിപ്പോർട്ടിങ് നടത്തി ഫീസ് അടച്ച് ഡോക്യുമെന്റ് അപ് ലോഡ് ചെയ്യാം. സെപ്റ്റംബർ 28ന് വൈകീട്ട് അഞ്ചു മണിക്ക് സെക്കൻഡ് റൗണ്ട് സീറ്റ് അലോക്കേഷൻ നടത്തും. സെപ്റ്റംബർ 28ന് വൈകീട്ട് അഞ്ചു മുതൽ ഒക്ടോബർ ഒന്നു വരെ നടപടികൾ പാലിച്ച് ഓൺലൈനിൽ റിപ്പോർട്ട് ചെയ്ത് ഫീസ് അടച്ച് പ്രവേശനം നേടാം.
ഒക്ടോബർ മൂന്നിന് വൈകീട്ട് അഞ്ചു മണിക്ക് മൂന്നാം റൗണ്ട് സീറ്റ് അലോക്കേഷൻ നടത്തും. ഒക്ടോബർ ആറിനകം റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ കരസ്ഥമാക്കാം. നാലാം റൗണ്ട് അലോക്കേഷൻ ഒക്ടോബർ 11നും അഞ്ചാം റൗണ്ട് അലോക്കേഷൻ ഒക്ടോബർ 12നും ആറാം റൗണ്ട് അലോക്കേഷൻ അഥവാ അവസാന സീറ്റ് അലോട്ട്മെന്റ് ഒക്ടോബർ 16നും നടത്തും.
ഒക്ടോബർ 16 മുതൽ 21 വരെ എൻ.ഐ.ടികൾക്കായുള്ള പ്രവേശന നടപടികളാണുണ്ടാവുക. കൂടുതൽ വിവരങ്ങൾ https://jossa.nic.in, https://csab.nic.in എന്നീ പോർട്ടലുകളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.