സൗജന്യ എ.ഐ പരിശീലന കോഴ്സുമായി ഇൻഫോസിസ്
text_fieldsബെംഗളൂരു: സൗജന്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സർട്ടിഫിക്കേഷൻ പരിശീലന പരിപാടിയ്ക്ക് തുടക്കമിട്ട് ഇൻഫോസിസ്. 2025-ഓടെ 10 ദശലക്ഷത്തിലധികം ആളുകളെ ഡിജിറ്റൽ വൈദഗ്ധ്യത്തോടെ ശാക്തീകരിക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. ഇൻഫോസിസ് സ്പ്രിങ് ബോർഡ് വിർച്വൽ ലേണിങ് പ്ലാറ്റ്ഫോമിലാണ് കോഴ്സ് ലഭ്യമാവുക. ഏത് ഡിജിറ്റൽ ഉപകരണത്തിൽ നിന്നും ഓൺലൈൻ കോഴ്സുകൾ ആക്സസ് ചെയ്യാനാകും.
കോഴ്സേറ, ഹാർവാർഡ് ബിസിനസ് പബ്ലിഷിങ് തുടങ്ങി ലോകത്തെ മുൻനിര ഡിജിറ്റൽ അദ്ധ്യാപകരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സമഗ്രമായ കോഴ്‌സുകളാണ് ഇതിലുള്ളതെന്ന് ഇൻഫോസിസ് പറയുന്നു. ഏകദേശം 400,000 പഠിതാക്കളും 300-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻജിഒകളും സപ്പോർട്ട് ഗ്രൂപ്പുകളും ഇതിനകം ഇൻഫോസിസ് സ്പ്രിങ് ബോർഡിന്റെ ഭാഗമായിട്ടുണ്ട്.
പൈത്തൺ പ്രോഗ്രാമിങ്, ലീനിയർ ആൾജിബ്ര, പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, എക്സ്പ്ലോറേറ്ററി ഡാറ്റാ അനാലിസിസ് തുടങ്ങിയ വിഷയങ്ങളും കോഴ്‌സ് ഉൾക്കൊള്ളുന്നുണ്ട്. എ.ഐ, ജനറേറ്റീവ് എ.ഐ എന്നിവയെക്കുറിച്ചുള്ള ആമുഖവും കോഴ്സിലുണ്ടാകും. എ.ഐയെക്കുറിച്ചുള്ള ഒരു മാസ്റ്റർ ക്ലാസിനെ കുറിച്ചും ജനറേറ്റീവ് എഐയുടെ സ്വാധീനത്തെക്കുറിച്ചും ഇതിൽ പറയുന്നുണ്ട്. ഇൻഫോസിസ് ഡാറ്റാ സയൻസിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന 'സിറ്റിസൺസ് ഡാറ്റ സയൻസ്' എന്ന വിഷയത്തിൽ ഒരു കസ്റ്റമൈസ്ഡ് കോഴ്‌സുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.