Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Job Search
cancel
Homechevron_rightCareer & Educationchevron_right2022ൽ 3.75ലക്ഷം...

2022ൽ 3.75ലക്ഷം തൊഴിലവസരങ്ങൾ ഒരുക്കി ഐ.ടി -ബി.പി.എം മേഖല

text_fields
bookmark_border

ന്യൂഡൽഹി: വൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യൻ ഐ.ടിയിലെ ബിസിനസ്​ പ്രോസസ്​ മാനേജ്​മെന്‍റ്​ മേഖല (IT -BPM). 2022 സാമ്പത്തിക വർഷത്തിൽ 3.75 ലക്ഷം ജീവനക്കാരെ ഈ മേഖലയിൽ നിയമിക്കും. മേഖലയിലെ ജീവനക്കാരുടെ എണ്ണം 48.5 ലക്ഷത്തിലെത്തിക്കുകയാണ്​ ലക്ഷ്യമെന്ന്​ ടീംലീസ്​ ഡിജിറ്റലിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

അഞ്ചുവർഷത്തോടെ ഒരു കോടി ജീവനക്കാരിലേക്ക്​ എത്തിക്കുന്നതിന്‍റെ ആദ്യപടിയായാണ്​ അടുത്ത വർഷത്തെ നിയമനം. കരാർ ജീവനക്കാരുടെ എണ്ണം മൂന്ന്​ ശതമാനത്തിൽനിന്ന്​ ആറുശതമാനമാക്കി ഉയർത്തുകയും ചെയ്യും. 2022 മാർച്ചോടെ ഐ.ടി കരാർ ജീവനക്കാരുടെ എണ്ണം 1.48 ലക്ഷമായി ഉയരുമെന്നാണ്​ പ്രതീക്ഷ.

ഡിജിറ്റൽ സ്കില്ലുകളിൽ ആയിരിക്കും ഏറ്റവുമധികം ആവശ്യക്കാരുണ്ടാകുക. ഇതിൽ തന്നെ 13ഓളം ഡിജിറ്റൽ സ്കിൽ മേഖലയിലായിരിക്കും ആവശ്യക്കാരേറെ. 2021നെ അപേക്ഷിച്ച്​ ഇൗ മേഖലയിൽ 7.5 ശതമാനം വർധനയുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡിജിറ്റൽ മേഖലയിലെ ​കരാർ ജീവനക്കാരുടെ എണ്ണം 50 ശതമാനത്തോളം വർധിക്കും. ഡാറ്റ എൻജിനീയറിങ്​, ഡാറ്റ സയൻസ്​, മെഷീൻ ലേണിങ്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ സ്കിൽ എന്നിവയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും റി​പ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ​വൻ വളർച്ച കാഴ്ചവെക്കുന്ന മേഖലയാണ്​ ഐ.ടി -ബി.പി.എം. സ്വകാര്യ മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഡിജിറ്റൽ സ്കിൽ ഹബ്ബായി രാജ്യത്തെ മാറ്റുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:information technologyJobbusiness process management
News Summary - IT BPM Industry to Hire 3 75 Lakh Employees in Next Financial Year
Next Story