ജെ.ഇ.ഇ മെയിൻ:പരീക്ഷ നഗരങ്ങൾ അറിയാം
text_fieldsന്യൂഡൽഹി: എൻജിനീയറിങ് ബിരുദപഠനത്തിനായുള്ള പ്രവേശനപരീക്ഷയായ ജെ.ഇ.ഇ മെയിൻ 2024 രണ്ടാം സെഷന്റെ പരീക്ഷതീയതിയും എഴുതേണ്ട നഗരങ്ങളും ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രഖ്യാപിച്ചു.
ഏപ്രിൽ നാല്, അഞ്ച്, ആറ്, എട്ട്, ഒമ്പത് തീയതികളിൽ രാവിലെയും ഉച്ചക്ക് ശേഷവും രണ്ടു ഷിഫ്റ്റുകളായാണ് ബി.ഇ/ബി.ടെക് പ്രവേശനത്തിനുള്ള പേപ്പർ ഒന്ന് പരീക്ഷ നടക്കുക. ബി.ആർക്, ബി.പ്ലാനിങ് പ്രവേശനത്തിനുള്ള പേപ്പർ 2 എ പരീക്ഷ ഏപ്രിൽ 12ന് രാവിലെ നടക്കും. പരീക്ഷ സെന്ററുകൾ ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തും.
ഏതു നഗരത്തിലാണ് പരീക്ഷകേന്ദ്രമെന്ന വിവരം https://jeemain.nta.ac.in/ എന്ന സൈറ്റിൽനിന്ന് ലഭിക്കും. അപേക്ഷകർക്ക് അപേക്ഷ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരീക്ഷാ നഗരവും മറ്റു നിർദേശങ്ങളും അറിയാം. പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് പിന്നീട് ലഭിക്കും. സംശയനിവാരണത്തിന് 011-40759000 എന്ന നമ്പറിലോ jeemain@nta.ac.in. എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.