‘നിപെർ’ മാസ്റ്റേഴ്സ്, പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് സംയുക്ത പ്രവേശന പരീക്ഷ
text_fieldsകേന്ദ്രസർക്കാറിന് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (നിപെർ) ഗുവാഹതി, അഹമ്മദാബാദ്, ഹാജിപൂർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി, എസ്.എ.എസ് നഗർ കാമ്പസുകളിലായി 2024-25 വർഷം നടത്തുന്ന വിവിധ മാസ്റ്റേഴ്സ്, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള നിപെർ ജെ.ഇ.ഇ-2024 മേയ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാതീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.niperguwahati.ac.inൽ. മാസ്റ്റേഴ്സ് കോഴ്സുകൾക്കും പിഎച്ച്.ഡി പ്രോഗ്രാമുകൾക്കും പ്രത്യേകം ഇൻഫർമേഷൻ ബ്രോഷറുകളും വെബ്സൈറ്റിൽ ലഭ്യമാണ്. വിവിധ നിപെർ കാമ്പസുകളിലായി ലഭ്യമായ മാസ്റ്റേഴ്സ് പ്രോഗ്രാമുകളും സ്പെഷലൈസേഷനുകളും ആകെ സീറ്റും ചുവടെ: എം.എസ് (ഫാം)-മെഡിസിനൽ കെമിസ്ട്രി-122, നാച്വറൽ പ്രൊഡക്ട്സ്-58, ട്രഡീഷനൽ മെഡിസിൻ-5, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്-108, ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി 140, റെഗുലേറ്ററി ടോക്സിക്കോളജി 21, ഫാർമസ്യൂട്ടിക്സ് 142, ഫാർമകോ ഇൻഫർമാറ്റിക്സ് 37, റെഗുലേറ്ററി അഫയേഴ്സ് 18.
എം.ഫാം-ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ഫോർമുലേഷൻസ്) 23, ഫാർമസി പ്രാക്ടീസ് 35, ക്ലിനിക്കൽ റിസർച് 9. എം.ടെക് (ഫാം)-ബയോടെക്നോളജി/ഫാർമസ്യൂട്ടിക്കൽ ടെക്നോളജി 120, ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (പ്രോസസ് കെമിസ്ട്രി/മെഡിസിനൽ കെമിസ്ട്രി) 40, മെഡിക്കൽ ഡിവൈസസ് 62. എം.ബി.എ (ഫാം)-ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ് 50. ബി.ഫാം/ബി.വി.എസ് സി/എം.ബി.ബി.എസ്/എം.എസ് സി (ഓർഗാനിക്/അനലിറ്റിക്കൽ കെമിസ്ട്രി/ബോട്ടണി/ഫാർമക്കോളജി/ടോക്സിക്കോളജി/ലൈഫ് സയൻസസ്/ബയോകെമിസ്ട്രി/സുവോളജി/ബി.ഇ/ബി.ടെക് (ബയോടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ്/ബയോമെഡിക്കൽ/ഫുഡ് സയൻസ്/കെമിക്കൽ സയൻസസ്/മൈക്രോബയോളജി/ഫാർമക്കോളജി/ടോക്സിക്കോളജി മുതലായ യോഗ്യതകൾ നേടിയിട്ടുള്ളവർക്കാണ് അവസരം.
പിജിമെറിൽ എം.എസ് സി നഴ്സിങ്, എം.എൽ.ടി, എം.പി.എച്ച് പ്രവേശനം
കേന്ദ്രസർക്കാറിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (പിജിമെർ) ചണ്ഡിഗഢ് 2024 ജൂലൈ അക്കാദമിക് സെഷനിലേക്ക് വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് ആറുവരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും http://pgimer.edu.inൽ. എം.എസ് സി-ബയോകെമിസ്ട്രി, ഫാർമക്കോളജി, അനാട്ടമി, റെസ്പിറേറ്ററി കെയർ, അനസ്തേഷ്യ, എം.എൽ.ടി (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ), മെഡിക്കൽ ബയോഫിസിക്സ്, സ്റ്റെംസെൽ ആൻഡ് ട്രാൻസലേഷനൽ മെഡിസിൻ, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി.
എം.എസ് സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി: സ്പെഷലൈസേഷനുകൾ-ഹിസ്റ്റോപാതോളജി, സൈറ്റോ പാതോളജി, ഇമ്യൂണോപാതോളജി, ബയോകെമിസ്ട്രി, ബാക്ടീരിയോളജി ആൻഡ് മൈക്കോളജി, വൈറോളജി, ബയോടെക്നോളജി, ഹേമറ്റോളജി, പാരസിറ്റോളജി, ഫാർമക്കോളജി, റേഡിയോതെറപ്പി, റേഡിയോ ഡയ്ഗനോസിസ്. ഫെലോഷിപ്/പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ: സ്പെഷലൈസേഷനുകൾ-മെഡിക്കൽ പാരസിറ്റോളജി, ബ്രാച്ചിതെറപ്പി, പീഡിയാട്രിക് എപ്പിലെപ്സി, പീഡിയാട്രിക് യൂറോളജി, പീഡിയാട്രിക് ഡയബറ്റസ്, കൺസൽട്ടേഷൻ ലെയിസൺ സൈക്യാട്രി, റി പ്രൊഡക്ടിവ് എൻഡോക്രിനോളജി ആൻഡ് ഇൻഫെർട്ടിലിറ്റി, ഹെൽത്ത് ഇക്കണോമിക്സ്, മുതലായവയിലാണ് അവസരം. എം.എസ് സി-നഴ്സിങ്; എം.പി.എച്ച് (മാസ്റ്റർ ഓഫ് പബ്ലിക്ക് ഹെൽത്ത്)
നഴ്സിങ് ഫെലോഷിപ്പുകൾ: പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ, നിയോനാറ്റൽ നഴ്സിങ്പി .ജി ഡിപ്ലോമ ഇൻ പബ്ലിക്ക് ഹെൽത്ത് മാനേജ്മെന്റ് യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.