Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightകേ​​ന്ദ്ര സ​ർ​വി​സി​ൽ...

കേ​​ന്ദ്ര സ​ർ​വി​സി​ൽ ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ: 1324 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
Apply Now
cancel

സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (SSC) കേ​​ന്ദ്ര സ​ർ​വി​സി​ലേ​ക്ക് സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ ബ്രാ​ഞ്ചു​ക​ളി​ൽ ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. ഗ്രൂ​പ് ബി ​നോ​ൺ ഗ​സ​റ്റ​ഡ്, നോ​ൺ മി​നി​സ്റ്റീ​രി​യ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ത​സ്തി​ക​യു​ടെ ശ​മ്പ​ള​നി​ര​ക്ക് 35,400-1,12,400 രൂ​പ. ആ​കെ 1324 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

ബോ​ർ​ഡ​ർ റോ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ; ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ സി​വി​ൽ 431, ഇ​ല​ക്ട്രി​ക്ക​ൽ & മെ​ക്കാ​നി​ക്ക​ൽ 55; കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്-​സി​വി​ൽ 421, ഇ​ല​ക്ട്രി​ക്ക​ൽ 124; സെ​ൻ​ട്ര​ൽ വാ​ട്ട​ർ ക​മീ​ഷ​ൻ-​സി​വി​ൽ 188, മെ​ക്കാ​നി​ക്ക​ൽ 23; ഫ​രാ​ക്ക ബാ​രേ​ജ് പ്രോ​ജ​ക്ട്-​സി​വി​ൽ 15, മെ​ക്കാ​നി​ക്ക​ൽ 6; മി​ലി​ട്ട​റി എ​ൻ​ജി​നീ​യ​ർ സ​ർ​വി​സ​സ്-​സി​വി​ൽ 29, ഇ​ല​ക്ട്രി​ക്ക​ൽ & മെ​ക്കാ​നി​ക്ക​ൽ 18; പോ​ർ​ട്സ് ഷി​പ്പി​ങ് ആ​ൻ​ഡ് വാ​ട്ട​ർ​വേ​യ്സ് (അ​ന്ത​മാ​ൻ, ല​ക്ഷ​ദ്വീ​പ് ഹാ​ർ​ബ​ർ വ​ർ​ക്സ്)-​സി​വി​ൽ 7, മെ​ക്കാ​നി​ക്ക​ൽ 1; നാ​ഷ​ന​ൽ ടെ​ക്നി​ക്ക​ൽ റി​സ​ർ​ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ-​സി​വി​ൽ 4, ഇ​ല​ക്ട്രി​ക്ക​ൽ 1, മെ​ക്കാ​നി​ക്ക​ൽ 1. വാ​ട്ട​ർ ​റി​സോ​ഴ്സ​സ് വ​കു​പ്പ്-​റി​വ​ർ ഡെ​വ​ല​പ്മെ​ന്റ് ആ​ൻ​ഡ് ഗം​ഗ റീ​ജു​വ​നേ​ഷ​ൻ (ബ്ര​ഹ്മ​പു​ത്ര ബോ​ർ​ഡ്) എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്. ഭാ​ര​ത പൗ​ര​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/​ഇ.​ഡ​ബ്ല്യു.​എ​സ്/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഒ​ഴി​വു​ക​ളി​ൽ സം​വ​ര​ണ​മു​ണ്ട്.

യോ​ഗ്യ​ത: ബ​ന്ധ​​പ്പെ​ട്ട ബ്രാ​ഞ്ചി​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം അ​ല്ലെ​ങ്കി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ​യും പ്ലാ​നി​ങ്/​എ​ക്സി​ക്യൂ​ഷ​ൻ/​മെ​യ്ന്റ​ന​ൻ​സി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സും. ചി​ല വ​കു​പ്പ്/​സ​ർ​വി​സു​ക​ളി​ലേ​ക്ക് ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ് (സി​വി​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ) ഡി​പ്ലോ​മ​ക്കാ​ർ​ക്ക് (പ്ര​വൃ​ത്തി​പ​രി​ച​യം ആ​വ​ശ്യ​മി​ല്ല) അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 1.8.2023ൽ 30/32. ​എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/​വി​മു​ക്ത​ഭ​ട​ന്മാ​ർ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

അ​പേ​ക്ഷ​ഫീ​സ് 100 രൂ​പ. വ​നി​ത​ക​ൾ, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി/​വി​മു​ക്ത ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://ssc.nic.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ആ​ഗ​സ്റ്റ് 16 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യാ​ണ് സെ​ന്റ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Junior EngineerCentral Services
News Summary - Junior Engineer in Central Services
Next Story