കെ-ടെറ്റ് പരീക്ഷ ; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി
text_fieldsതിരുവനന്തപുരം :കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റി (കെ-ടെസ്റ്റ്)നുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. നവംബർ 14 ന് വൈകീട്ട് അഞ്ചിന് വരെയാണ് തീയതി നീട്ടിയത്. പരീക്ഷാഹാൾ ടിക്കറ്റ് നവംബർ എട്ടു മുതൽ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷയിൽ തെറ്റായ വിവരം ഉൾപ്പെടുത്തിയവർക്ക് അത് തിരുത്താനുള്ള അവസരവും നീട്ടിയിട്ടുണ്ട്. അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർഥികൾക്കും https://ktet.kerala.gov.in വെബ്സൈറ്റിലെ CANDIDATE LOGIN ചെയ്ത് തിരുത്തലുകൾ വരുത്താം. ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡിയും നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്.
നവംബർ 14 ന് വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഫോട്ടോ മാറ്റുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ, സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി എന്നിവയും തിരുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.