കീം 2020 അലോട്ട്മെൻറ്: ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: 2020ലെ എൻജിനീയറിങ് ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെൻറിലേക്കും ആർക്കിടെക്ചർ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറിലേക്കുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഈ ഘട്ടത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഫാർമസി കോളജുകളിലേക്കും എൻജിനീയറിങ് വിഭാഗത്തിൽ പാലക്കാട് ഗവ. എൻജിനീയറിങ് കോളജിൽ പുതുതായി ഉൾപ്പെടുത്തിയ സിവിൽ എൻജിനീയറിങ് കോഴ്സിലേക്കും കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ പുതുതായി ഉൾപ്പെടുത്തിയ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റാ സയൻസ്) കോഴ്സിലേക്കും പുതുതായി ഓപ്ഷനുകൾ നൽകാം. ഓപ്ഷനുകൾ സമർപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള സൗകര്യം തിങ്കളാഴ്ച ഉച്ചക്ക് ഒന്നുവരെ പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 'candidate portal'ൽ ലഭ്യമാണ്.
എൻജിനീയറിങ് ഫാർമസി/ആർക്കിടെക്ചർ കോഴ്സുകളിൽ നിലവിലുള്ള ഹയർഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെൻറിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 'Confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.
ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ ഒരുകാരണവശാലും അലോട്ട്മെൻറിന് പരിഗണിക്കില്ല. ഈ അലോട്ട്മെൻറ് സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് /ആർക്കിടെക്ചർ/ ഫാർമസി കോളജുകളിലേക്കുള്ള അവസാന അലോട്ട്മെൻറ് ആയിരിക്കും. ഈ അലോട്ട്മെൻറിൽ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ആർക്കിടെക്ചർ / ഫാർമസി കോളജുകളിൽ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികളുടെ ഹയർഓപ്ഷനുകളുടെ ലഭ്യത സർക്കാർ ഉത്തരവുകളിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. ഹൈൽപ് ലൈൻ നമ്പർ: 0471-2525300
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.