എഴുത്തിനൊപ്പം കുട്ടികൾക്കിനി പെൻസിൽ തിന്നാം! വൈറലായി മിട്ടായി പെൻസിൽ
text_fieldsന്യൂഡൽഹി: ഭക്ഷണ സാധനങ്ങൾ കൊണ്ട് സ്ലേറ്റ് പെൻസിൽ നിർമിച്ച തെലങ്കാനയിലെ രണ്ടു വിദ്യാർഥിനികൾക്ക് അംഗീകാരം. ഹരിപ്രിയ, അഫ്‌സിയാൻ എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. ഗോദവരിഖനി സർക്കാർ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളാണ് ഇരുവരും.
"സ്ലേറ്റ് പെൻസിൽ കഴിക്കുന്നതിന്റെ ദുരന്തത്തിൽ നിന്ന് കരകയറൂ" എന്ന തലക്കെട്ടോടെയാണ് നാഷനൽ സയൻസ് കോൺഗ്രസിൽ നടന്ന എക്സിബിഷനിൽ കുട്ടികൾ ഇത് പ്രദർശിപ്പിച്ചത്. സ്ലേറ്റും പെൻസിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം കുട്ടികളും അവ കഴിക്കുകയും അസുഖം ബാധിക്കുകയും ചെയ്യുന്നു. ഇതാണ് പോഷകഗുണമുള്ള സ്ലേറ്റ് പെൻസിൽ നിർമിക്കാനുള്ള കാരണമെന്ന് വിദ്യാർഥിനികൾ പറയുന്നത്.
ഡ്രൈ ഫ്രൂട്സ്, അരിപ്പൊടി, കപ്പലണ്ടി, പഞ്ചസാര, കരിപ്പുകട്ടി, എള്ള് തുടങ്ങിയ ഭഷ്യയോഗ്യമായവകൊണ്ടാണ് സ്ലേറ്റ് പെൻസിൽ നിർമിച്ചിരിക്കുന്നത്. എഴുതുന്നതിനൊപ്പം കുട്ടികൾക്കിത് മിഠായിയായും കഴിക്കാം. സയൻസ് അധ്യാപികയോടാണ് കുട്ടികൾ ആദ്യം ആശയം പങ്കുവെച്ചത്. അധ്യാപിക ഇരുവരെയും അഭിനന്ദിക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.