അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവന നവോത്ഥാന കേരളത്തിന് അപമാനകരമെന്ന് കെ.എസ്.യു
text_fields
തിരുവനന്തപുരം :കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾക്കും സ്റ്റാഫുകൾക്കും നേരിടേണ്ടി വന്ന അനുഭവങ്ങൾ അതീവ ഗൗരവ സ്വഭാവുള്ള ജാതി വിവേചനങ്ങൾ തന്നെയാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവനകൾ തികച്ചും സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രസ്താവനയിൽ അറിയിച്ചു.
അടൂർ ഇന്ന് നടത്തിയ പ്രസ്താവന ഇതുവരെയുള്ള വിദ്യാർഥികളുടെ ആരോപണങ്ങളെ എല്ലാം ശരി വയ്ക്കുന്നതാണ് .സിനിമ പഠിക്കണോ അതോ സമരം ചെയ്യണമോയെന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഈ നാട്ടിലെ ഓരോ വിദ്യാർഥികൾക്ക് ഉണ്ട്. ഈ വിഷയത്തിൽ അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായം കേരളത്തിലെ വിദ്യാർഥികൾക്ക് ആവശ്യമില്ലായെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞൂ.
ഇതുവരെ പ്രതികരിക്കാതെ സർക്കാരും മുഖ്യമന്ത്രിയും മൗനം തുടരുന്നതും അപലപനീയമാണെന്നും അടൂരിന്റെ ഈ പ്രസ്താവന മാപ്പ് പറഞ്ഞു പിൻവലിണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.