കുവൈത്തിൽ വിദ്യാഭ്യാസ മേഖല സ്വദേശിവത്കരണത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവത്കരണം അടുത്ത വിദ്യാഭ്യാസ വർഷത്തിൽ നടപ്പാക്കുമെന്ന് സൂചന.
പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാനുള്ള നിർദേശത്തിന് വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് അല്‍ അദാനി അംഗീകാരം നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ വിദ്യാഭ്യാസ വര്‍ഷത്തെ വാര്‍ഷിക പരീക്ഷ പൂര്‍ത്തിയായ ശേഷം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദേശ അധ്യാപകരുടെ എണ്ണവും, സ്വദേശി അധ്യാപകര്‍ ലഭ്യമായ മേഖലകളും പരിശോധിച്ച് ആവശ്യമായ നടപടികളിലേക്കു കടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഘട്ടം ഘട്ടമായായിരിക്കും സ്വദേശിവത്കരണം നടപ്പാക്കുക.
രാജ്യത്തെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ ഈ നടപടി സഹായകമാവുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ പ്രക്രിയയുടെ സ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തിയായിരിക്കും സ്വദേശിവത്കരണം നടപ്പാക്കുക. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെ അടുത്ത അധ്യയന വര്‍ഷം പിരിച്ചുവിടുമെന്ന് കഴിഞ്ഞ മാസവും റിപ്പോർട്ടുകളുണ്ടായിരുന്നു.
വിദ്യാഭ്യാസ മേഖലയിൽ സമ്പൂര്‍ണ സ്വദേശിവത്കരണം പൂര്‍ത്തിയാവുന്നതോടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടമാകും. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് തിരിച്ചടിയാകുമെന്നാണ് സൂചന.
അടുത്തിടെ ഇംഗ്ലീഷ് ഭാഷാ ബിരുദധാരികളായ സ്വദേശി യുവതികള്‍ അധ്യാപകരായി ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വദേശി അധ്യാപകരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളും രംഗത്തുവന്നിട്ടുണ്ട്. അതേസമയം, യോഗ്യരായ സ്വദേശി അധ്യാപകരുടെ എണ്ണം കണക്കിലെടുത്താകും വിഷയത്തിൽ തീരുമാനമുണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.