ഇനി പരീക്ഷപ്പേടി വേണ്ട; വിദ്യാർഥികൾക്കൊപ്പം ‘സ്മാർട്ട് എക്സാം’
text_fieldsമനാമ: സി.ബി.എസ്.ഇ പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് മുന്നൊരുക്കം നടത്തുന്നതിനാവശ്യമായ മാർഗനിർദേശങ്ങളുമായി ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച ‘സ്മാർട്ട് എക്സാം’ സപ്ലിമെന്റ് വിദ്യാർഥികളും രക്ഷിതാക്കളും ആവേശത്തോടെ ഏറ്റെടുത്തു. സ്കൂൾ പ്രിൻസിപ്പൽമാരുടെയും അക്കാദമിക രംഗത്തെ വിദഗ്ധരുടെയും ലേഖനങ്ങളും നിർദേശങ്ങളും അടങ്ങുന്ന എട്ട് പേജ് സപ്ലിമെന്റ് തിങ്കളാഴ്ച പത്രത്തോടൊപ്പമാണ് വിതരണം ചെയ്തത്.
ഇതിനുപുറമെ, സ്കൂളുകളിൽവെച്ച് വിദ്യാർഥികൾക്കും സപ്ലിമെന്റ് വിതരണം ചെയ്തു. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കൊല്ലത്ത് ഗോപിനാഥ് മേനോൻ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ത്വയ്ബ്, ഭവൻസ് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സജി ജേക്കബ്, ന്യൂ മില്ലേനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ, ന്യൂ ഹൊറൈസൺ സ്കൂൾ പ്രിൻസിപ്പൽ വന്ദന സതീഷ്, ഏഷ്യൻ സ്കൂൾ പ്രിൻസിപ്പൽ മോളി മാമൻ എന്നിവരുടെ കുറിപ്പുകൾ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാണ്. ഇതിനുപുറമെ, അക്കാദമിക രംഗത്തെ വിദഗ്ധരായ സി. മുഹമ്മദ് അജ്മൽ, അഡ്വ. അബ്ദുൽ ജലീൽ അബ്ദുല്ല, സുജ ജെ.പി. മേനോൻ, അനിരുദ്ധ് ബരൻവാൾ, ഗിരീഷ് ചന്ദ്രൻ എന്നിവരുടെ കുറിപ്പുകളും വായിക്കാം.
പരീക്ഷക്ക് എങ്ങനെ തയാറെടുക്കണം, പഠന രീതികൾ എങ്ങനെയായിരിക്കണം, മാനസിക സമ്മർദം കുറക്കാനുള്ള വഴികൾ, പരീക്ഷയെ ഭയക്കാതിരിക്കാൻ എന്തുചെയ്യണം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്നതാണ് ലേഖനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.