ഉന്നതവിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥത : ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി
text_fieldsതിരുവനന്തപുരം :സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന കെടുകാര്യസ്ഥതും അഴിമതിയും സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബി.ജെ.പി നിവേദനം നൽകി. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഗവർണർക്ക് നിവേദനം നൽകി. സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണനൊപ്പമാണ് ഗവർണറെ സന്ദർശിച്ചത്.
സംസ്ഥാന സർക്കാറിന് കേന്ദ്ര ഗവൺമെൻറ് അനുവദിച്ച 750 കോടി രൂപ സർക്കാർ ലാപ്സാക്കിയ വിവരം ഗവർണറെ ധരിപ്പിച്ചു. നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു. കേരളത്തിലെ ഗവൺമെൻറ് കോളജുകളിൽ 60 ശതമാനം പ്രിൻസിപ്പാൾമാർ ഇല്ലതെ നാഥനില്ലാ കളരിയാണ്.
ഇൻ ചാർജ് മാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പ്രിൻസിപ്പാളുമാരെ ഉടനടി നിയമിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ടു.മാർക്സിസ്റ്റ് പാർട്ടിയുടെ അധ്യാപകർ ഇല്ലാത്തതുകൊണ്ടാണ് പ്രിൻസിപ്പൽ നിയമനം വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രി ഗവർണർക്ക് മേൽ കുതിര കയറുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ധാർമ്മിക പിന്തുണയും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.