സിവിൽ സർവിസ് തിളക്കത്തിൽ മഞ്ജിമ
text_fieldsമഞ്ജിമ
വടകര: സിവിൽ സർവിസ് പരീക്ഷയിൽ വടകര ലോകനാർകാവ് സ്വദേശിനിക്ക് അഭിമാന നേട്ടം. നെല്ലിക്കൽ വീട്ടിൽ ഡോ. പി. മഞ്ജിമയാണ് 235ാം റാങ്ക് നേടി ഉന്നത വിജയം കൈവരിച്ചത്. ആദ്യ പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മഞ്ജിമയും കുടുംബവും. എം.ബി.ബി.എസ് കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളജിൽ ഹൗസ് സർജൻ കോഴ്സ് ചെയ്യുന്ന സമയത്താണ് മഞ്ജിമയുടെ മനസ്സിൽ സിവിൽ സർവിസ് മോഹം ഉദിച്ചത്.
2023 മേയിൽ സിവിൽ സർവിസിന്റെ പ്രിലിമിനറി പരീക്ഷ എഴുതി. തിരുവനന്തപുരത്താണ് പരീക്ഷ എഴുതിയത്. അഭിമുഖം ഡൽഹിയിലുമായിരുന്നു. വടകര സെന്റ് ആന്റണീസിലായിരുന്നു പഠനം. പ്ലസ് ടു പരീക്ഷ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പാസായി. എക്സൈസിൽനിന്ന് വിരമിച്ച പത്മനാഭന്റെയും രോഷ്നിയുടെയും മകളാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.