നീറ്റ് പരീക്ഷ; ഒമാനിലെ സെൻറർ മസ്കത്ത് ഇന്ത്യൻ സ്കൂൾ
text_fieldsമസ്കത്ത്: ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി-കം എന്‍ട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ ഒമാനിൽ ഇത്തവണയും മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നടക്കും. മേയ് ഏഴിനാണ് പരീക്ഷ. നടപടികൾ പൂർത്തിയാക്കാൻ പരീക്ഷാർഥികൾ ഒമാൻ സമയം 11.30ന് മുമ്പായി റിപ്പോർട്ട് ചെയ്യണം.
ഉച്ചക്ക് 12ന് ഗേറ്റുകൾ അടക്കും. പാസ്പോർട്ട്/ പാൻ കാർഡ്/ ലൈസൻസ്/ ഇന്ത്യ ഗവൺമെന്റ് നൽകുന്ന മറ്റേതെങ്കിലും ഐ.ഡി കാർഡ് എന്നിവയുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. കഴിഞ്ഞ വർഷം 214 വിദ്യാർഥികളാണ് ഒമാനിൽനിന്ന് പരീക്ഷ എഴുതിയത്. ആദ്യമായിട്ടായിരുന്നു കഴിഞ്ഞ വർഷം നീറ്റ് പരീക്ഷ ഒമാനിൽ നടന്നത്. നേരത്തേ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് ഇന്ത്യയിലേക്കോ യു.എ.ഇയിലേക്കോ ആണ് പോകാറുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.