മെഡിക്കല്‍ പ്രവേശം: ഓണ്‍ലൈന്‍ ഓപ്ഷനുള്ള സൗകര്യം സജ്ജമായി
text_fieldsതിരുവനന്തപുരം: 2016ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാമത്തെയും അഗ്രികള്‍ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാമത്തെയും കേന്ദ്രീകൃത അലോട്മെന്‍റ് സെപ്റ്റംബര്‍ ആറിന് വൈകീട്ട് പ്രസിദ്ധീകരിക്കും. മെഡിക്കല്‍/അനുബന്ധ കോഴ്സുകളില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ ഈ അലോട്ട്മെന്‍റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ www.cee.kerala.gov.in വെബ്സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയ Confirm ബട്ടന്‍ ക്ളിക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനത്തെുടര്‍ന്ന് ഓപ്ഷന്‍ പുന$ക്രമീകരണം, റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യം എന്നിവ സെപ്റ്റംബര്‍ രണ്ടുമുതല്‍ ആറിന് ഒരുമണിവരെ ലഭ്യമാകും. മേല്‍പറഞ്ഞ വെബ്സൈറ്റിലൂടെ നിശ്ചിത സമയത്തിനകം ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു കാരണവശാലും പ്രസ്തുത അലോട്മെന്‍റിന് പരിഗണില്ല. അലോട്മെന്‍റ് സംബന്ധിച്ച വിശദ വിജ്ഞാപനം പ്രവേശ പരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.