ആയുഷ് പി.ജി പ്രവേശന പരീക്ഷക്ക് തയാറെടുക്കാം
text_fieldsതിരുവനന്തപുരം: അഖിേലന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് (AIAPGET 2020) അപേക്ഷ ക്ഷണിച്ചു. ആയുർവേദ, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയിൽ എം.ഡി/എം.എസ് /പി.ജി ഡിപ്ലോമ കോഴ്സുകളിൽ അഖിലേന്ത്യ സ്റ്റേറ്റ് േക്വാട്ടാ സീറ്റുകളിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി നോൺ ക്രീമിലെയർ -2500 രൂപ, ജനറൽ- EWS - 2250 രൂപ. SC/ST/PWD/ട്രാൻസ്ജൻഡർ -1750 രൂപ. സേവന നികുതി കൂടി നൽകണം.
വിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷ ഓൺലൈനായി മേയ് 6 മുതൽ ജൂൺ 5 വൈകീട്ട് നാലുമണിവരെ സമർപ്പിക്കാം. അപേക്ഷയിലെ തെറ്റു തിരുത്തുന്നതിന് ജൂൺ 6 മുതൽ 10 വരെ സമയം ലഭിക്കും. അഡ്മിറ്റ് കാർഡ് ജൂൺ 20 മുതൽ ഡൗൺലോഡ് ചെയ്യാം. യോഗ്യത: അംഗീകൃത BAMS/BUMS/BSMS/BHMS ബിരുദം. ഒരുവർഷത്തെ ഇേൻറൺഷിപ് പൂർത്തിയാക്കിയിരിക്കണം. 2020 സെപ്റ്റംബർ 30നകം ഇേൻറൺഷിപ് പൂർത്തിയാക്കുന്നവരെയും പരിഗണിക്കും.
പരീക്ഷ: രണ്ടു മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ 120 ചോദ്യങ്ങളുണ്ടാവും.
കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം/കൊച്ചി, തൃശൂർ പരീക്ഷാകേന്ദ്രങ്ങളാണ്. ഇന്ത്യയൊട്ടാകെ 33 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. കേരളത്തിലെ ആയുഷ് പി.ജി. കോഴ്സുകളിലേക്കാണ് പരീക്ഷ. പ്രവേശനത്തിന് AIAPGETയുടെ റാങ്ക് അടിസ്ഥാനത്തിലാണ്. കൂടുതൽ വിവരങ്ങൾക്ക് www.ntaaiapget.nic.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.