Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡൽഹി യൂണിവേഴ്​സിറ്റി...

ഡൽഹി യൂണിവേഴ്​സിറ്റി അഡ്​മിഷൻ: സെൻറ്​ സ്റ്റീഫൻസ്​ കോളജ്​ ആദ്യ കട്ട്​ ഒാഫ്​ ലിസ്റ്റ്​ പ്രഖ്യാപിച്ചു

text_fields
bookmark_border
delhi university
cancel

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്​സിറ്റി അഡ്​മിഷൻ ആരംഭിച്ചതോടെ ആദ്യ കട്ട്​ ഒാഫ്​ ലിസ്റ്റ്​ പ്രഖ്യാപിച്ച്​ ഡൽഹി സ​​​െൻറ്​ സ്റ്റീഫൻസ്​ കോളജ്​. കൂടുതൽ ​
േകാഴ്​സുകൾക്കും കട്ട്​ ഒാഫ്​ മാർക്ക്​ വർധിപ്പിച്ചു​. എകണോമിക്​സ്​, ഇംഗ്ലീഷ്​ എന്നീ കോഴ്​സുകൾക്ക്​ യഥാക്രമം 98.75, 98.5 എന്നിങ്ങനെയാണ്​ കട്ട്​ ഒാഫ്
ശതമാനം​. 

ഹ്യുമാനിറ്റീസുകാർക്ക്​ ബി.​എ ​പ്രോഗ്രാമിനും ഹിസ്റ്ററിക്കും കട്ട്​ ഒാഫ്​ വർധിച്ചിട്ടുണ്ട്​. കൊമേഴ്​സ്​, ഹ്യുമാനിറ്റീസ്​  കോഴ്​സുകൾ കഴിഞ്ഞവർക്ക്​​ മറ്റ്​ ഡൽഹി
യൂണിവേഴ്​സിറ്റി കോളജുകളിലും വർധനയുണ്ടാവും. എന്നാൽ സയൻസുകാർക്ക്​​ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ കുറവുണ്ട്​​. 

കൊമേഴ്​സ്​ വിഭാഗത്തിലുള്ള ജനറൽ വിദ്യാർഥികൾക്ക്​ ബി.എ എകണോമിക്​സ്​ പ്രവേശനത്തിന്​ 98.75 ശതമാനം മാർക്ക്​ വേണം. ഹ്യുമാനിറ്റീസ്​
ആണെങ്കിൽ 98 ശതമാനമാണ്​ കട്ട്​ ഒാഫ്​. സയൻസ് ഇൗ വർഷം 97.5 ശതമാനമാണ്​. എന്നാൽ കഴിഞ്ഞ വർഷം അത്​ 98.5 ആയിരുന്നു.

കൊമേഴ്​സിലെ ജനറൽ വിദ്യാർഥികൾക്ക്​ ബി.​എ പ്രവേശനത്തിന്​ 98 ​ശതമാനമാണ്​ കട്ട്​ ഒാഫ്​. 95.5 ശതമാനം ഹ്യുമാനിറ്റീസുകാർക്കും സയൻസുകാർക്ക്​ 98 ശതമാനവുമാണ്​.

സ​​​െൻറ്​ സ്റ്റീഫൻസിലെ ഏറ്റവും ഡിമാൻറുള്ള ഇംഗ്ലീഷ്​ ബിരുദ കോഴ്​സുകൾക്കുള്ള കട്ട്​ ഒാഫ്​ ശതമാനത്തിൽ കാര്യമായ മാറ്റമില്ല.​ കൊമേഴ്​സ്​
വിദ്യാർഥികൾക്ക്​ 98.5 ശതമാനവും സയൻസ്​ വിദ്യാർഥികൾക്ക്​ 98 ശതമാനവും നിലനിർത്തിയപ്പോൾ ഹ്യുമാനിറ്റീസ്​ 97.5ൽ നിന്നും 97.25 ആയി വർധിച്ചു.
ബി.എ ഹിസ്റ്ററി കൊമേഴ്​സ്​ വിദ്യാർഥികൾക്ക്​ 98 ശതമാനവും ഹ്യുമാനിറ്റീസിന്​ 96.5ഉം സയൻസ്​ 98 ശതമാനവുമാണ്​ കട്ട്​ ഒാഫ്​. 

സയൻസ്​ വിദ്യാർഥികൾക്ക്​ ബി.എസ്​.സി കോഴ്​സുകളിൽ പ്രവേശിക്കുന്നതിനുള്ള കട്ട്​ ഒാഫ്​ ശതമാനം ഇങ്ങനെയാണ്​. ഫിസിക്​സ്​ 97.33, കെമിസ്ട്രി 96. അതേസമയം മാത്​സ്​ 94.66 ആയി കുറഞ്ഞു. എന്നാൽ കൊമേഴ്​സ്​ വിദ്യാർഥികളുടെ ബി.എ മാത്​സി​​​​െൻറ കട്ട്​ ഒാഫ്​ അഞ്ച്​ ശതമാനം വർധിപ്പിച്ച്​ 97.5 ആക്കി. ഹ്യുമാനിറ്റീസ്​ 96.5ഉം സയൻസ്​ വിദ്യാർഥികൾക്ക്​ 97.5ഉമാണ്​. 

ബി.എ ഫിലോസഫിയുടെ കട്ട്​ ഒാഫ്​ കൊമേഴ്​സ്​ വിദ്യാർഥികൾക്ക്​ 97 ശതമാനമാണ്​. ഹ്യുമാനിറ്റീസ്​ 95 ശതമാനവും സയൻസ്​ വിദ്യാർഥികൾക്ക്​ 95.5
ശതമാനവുമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi universitymalayalam newsCut Off MarkSt Stephen's College ChapelEducation News
News Summary - DU admission St. Stephens Announces First Cut Off-education news
Next Story