മെഡിക്കൽ/എൻജിനീയറിങ് അലോട്ട്മെൻറ് ലഭിച്ചവർക്ക് ഇന്ന് കൂടി പ്രവേശനം
text_fieldsതിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കും എൻജിനീയറിങ്/ ആർകിടെക് ചർ/ ഫാർമസി കോഴ്സുകളിലേക്കും അലോട്ട്മെൻറ് ലഭിച്ചവർക്ക് കോളജുകളിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്ന് വരെ പ്രവേശനം നേടാം. ഒാൺലൈനായോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഒാഫിസ് വഴിയോ ഫീസടച്ചായിരിക്കണം പ്രവേശനത്തിന് ഹാജരാകേണ്ടത്. ഹോംപേജിൽനിന്ന് വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് നിർബന്ധമായും എടുക്കണം. നിശ്ചിതസമയത്ത് ഫീസടച്ച് പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഒാപ്ഷനുകളും റദ്ദാകും.
എൻജിനീയറിങ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെൻറ് നടപടികൾ ജൂലൈ 12ന് തുടങ്ങും. 17ന് മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെൻറിനായി ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഒാപ്ഷനുകൾ ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദുചെയ്യുന്നതിനും സൗകര്യം ലഭിക്കും. മൂന്നാംഘട്ട അലോട്ട്മെൻറ് സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ ആർകിടെക്ചർ കോളജുകളിലേക്കുള്ള അവസാന അലോട്ട്മെൻറ് ആയിരിക്കും. മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെൻറ് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.