ജെ.ഇ.ഇ (മെയിൻ) 2020: അപേക്ഷ തീയതി 24 വരെ നീട്ടി
text_fieldsന്യൂഡൽഹി: ജെ.ഇ.ഇ (മെയിൻ) 2020ൽ പങ്കെടുക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ മേയ് 24 വരെ അവസരം. പുതിയ അപേക്ഷ സമർപ്പിക്കാനും നിലവിലെ അപേക്ഷയിലെ തെറ്റുകൾ തിരുത്താനും അവസരമുണ്ട്.
നേരത്തെ വിദേശത്തെ പഠനം ആഗ്രഹിച്ചിരുന്ന വിദ്യാർഥികൾ കോവിഡ് മൂലം ഇന്ത്യയിൽതന്നെ തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇവർക്കു കൂടി അവസരം നൽകുന്നതിനാണ് അപേക്ഷ സമർപ്പണ തീയതി ഈ മാസം 24 വരെ നീട്ടിയതെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. അപേക്ഷ 24ന് വൈകീട്ട് അഞ്ചു മണിവരെയും ഫ്സ് അന്ന് രാത്രി 11.50 വരെയും സ്വീകരിക്കും.
ഡെബിറ്റ്/ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്/യു.പി.ഐ/പേഡിഎം ആപ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിച്ച് ഫീസ് അടക്കാം. എൻ.ടി.എ നടത്തുന്ന ജോയൻറ് എൻട്രൻസ് എക്സാം വഴിയാണ് രാജ്യത്തെ എൻ.ഐ.ടികളും മറ്റ് എൻജിനീയറിങ് കോളജുകളും അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ പ്രവേശനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് എൻ.ടി.എ വെബ്സൈറ്റ് സന്ദർശിക്കുക: jeemain.nta.nic.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.