Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ മെയിൻ-2020:...

ജെ.ഇ.ഇ മെയിൻ-2020: പരീക്ഷ തീയതിയായി

text_fields
bookmark_border
EXAM-kerala news
cancel
ന്യൂഡൽഹി: രാജ്യത്തെ പ്രധാന എൻജിനീയറിങ്​ വിദ്യാഭ്യാസ സ്​ഥാപനങ്ങളായ എൻ.ഐ.ടി, ഐ.ഐ.ടി തുടങ്ങിയവയിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷയുടെ (ജെ.ഇ.ഇ മെയിൻ-2020) പട്ടിക നാഷനൽ ടെസ്​റ്റിങ്​ ഏജൻസി (എൻ.ടി.എ) പുറത്തിറക്കി. ജനുവരിയിലും ഏപ്രിലിലു മായി നടത്തുന്ന പരീക്ഷയുടെ അപേക്ഷ, പരീക്ഷ തീയതികളാണ്​ പ്രസിദ്ധീകരിച്ചത്​. 2020 ജനുവരിയിലെ ജെ.ഇ.ഇ മെയിനിനുള്ള അപേക്ഷ നടപടി ഈ വർഷം സെപ്​റ്റംബർ രണ്ടിന്​ തുടങ്ങി 30ന്​ അവസാനിക്കും. അഡ്​മിറ്റ്​ കാർഡുകൾ ഡിസംബർ ആറുമുതൽ​ ലഭിക്കും. ജനുവരി ആറു മുതൽ 11വരെ വിവിധ സെഷനുകളിലായാണ്​ പരീക്ഷ. ഇതി​​െൻറ ഫലം ജനുവരി 31ന്​ പ്രസിദ്ധീകരിച്ചേക്കും.

രണ്ടാമത്തെ മെയിൻ പരീക്ഷ 2020 ഏപ്രിൽ മൂന്ന്​ മുതൽ ഒമ്പതുവരെ നടക്കും. ഇതിനുള്ള അപേക്ഷ നടപടി ഫെബ്രുവരി ഏഴിന്​ തുടങ്ങും. അഡ്​മിറ്റ്​ കാർഡ്​ മാർച്ച്​ 16 മുതൽ ലഭ്യമാക്കും. ഏപ്രിൽ 30ന്​ ഫലം പ്രഖ്യാപിച്ചേക്കും. വിവരങ്ങൾക്ക്: jeemain.nic.in, nta.ac.in​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jee mainmalayalam newsEducation News
News Summary - jee main exam dates-education news
Next Story