കെ.എ.എസ് വിജ്ഞാപനമിറങ്ങി, ഡിസംബർ നാലുവരെ അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാന ഭരണ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് സർക്കാർ രൂപവത്കരിച്ച കെ.എ.എസിയിലേക്കുള്ള ആദ്യ വിജ്ഞാപനം പുറത്തിറക്കി. കെ.എ.എസ് ഓഫിസർ ജൂനിയർ ടൈം സ്കെയിൽ െട്രയിനി എന്ന തസ്തികയിൽ നേരിട്ടുള്ള നിയമനമടക്കം മൂന്ന് ധാരകളിൽ ഉദ്യോഗാർഥികൾക്ക് www.keralapsc.gov.in വഴി അപേക്ഷിക്കാം. 184ഓളം ഒഴിവുകൾ ഉണ്ടാകുമെന്നാണ് പി.എസ്.സിയുടെ കണക്കുകൂട്ടൽ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി 2019 ഡിസംബർ നാല് അർധരാത്രി 12 വരെ.
186, 187, 188/2019 കാറ്റഗറി നമ്പറുകളിലാണ് കേരളപ്പിറവി ദിനമായ ഇന്നലെ പി.എസ്.സി ആസ്ഥാനത്ത് ചെയർമാൻ വിജ്ഞാപനമിറക്കിയത്. മൂന്ന് ഘട്ടമായാണ് പരീക്ഷ. അഞ്ച് ലക്ഷത്തോളം അപേക്ഷകരെ പ്രതീക്ഷിക്കുന്നു. ആദ്യഘട്ടം പ്രിലിമിനറി പരീക്ഷയാണ്. 200 മാർക്കിന് 90 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒ.എം.ആർ രീതിയിലാകും പരീക്ഷ. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും. മലയാളത്തിൽനിന്ന് 30 മാര്‍ക്കിനും ഇംഗ്ലീഷ് ഭാഷയിൽനിന്ന് 20 മാർക്കിനും ചോദ്യങ്ങളുണ്ടാകും. പ്രാഥമിക പരീക്ഷയിൽ ഉന്നത മാർക്ക് നേടുന്നവരെയാണ് രണ്ടാംഘട്ടത്തിലേക്ക് പരിഗണിക്കുക.
രണ്ടാംഘട്ടം 100 മാർക്കിെൻറ മൂന്ന് പേപ്പറുകൾ അടങ്ങുന്ന രണ്ട് മണിക്കൂർ വീതം ദൈർഘ്യമുള്ള വിവരണാത്മക പരീക്ഷയായിരിക്കും. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കുമെങ്കിലും ഉത്തരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാം. മൂന്നാംഘട്ടം 50 മാർക്കിെൻറ അഭിമുഖമാണ്. 350 മാർക്കിനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. കെ.എ.എസ് ഓഫിസർ ജൂനിയർ ടൈം സ്കെയിൽ െട്രയിനി തസ്തികയിലാണ് ആദ്യ നിയമനം. ഇവർക്ക് 18 മാസത്തെ പരിശീലനം സർക്കാർ നൽകും. 2020 നവംബർ ഒന്നോടെ ആദ്യ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പി.എസ്.സി ഉദ്ദേശിക്കുന്നത്. ഒരുവർഷമാണ് റാങ്ക് പട്ടികയുടെ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.