എം.ബി.എ പ്രവേശനത്തിന് കെ-മാറ്റ്: ഓൺലൈൻ അപേക്ഷ 20 വരെ
text_fieldsന്യൂഡൽഹി: എം.ബി.എ പ്രവേശനത്തിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത കേരള മാനേജ്മെൻറ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (കെ-മാറ്റ് 2020) പ്രവേശന പരീക്ഷ കമീഷണർ അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും മേയ് 20നകം www.cee.kerala.gov.in ൽ സമർപ്പിക്കണം. ഫീസ് 1000 രൂപ. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപെടുന്നവർക്ക് 750 രൂപ.
യോഗ്യത: ആർട്സ്/എൻജിനീയറിങ്/കോമേഴ്സ്/മാനേജ്മെൻറ് വിഷയങ്ങളിൽ 50 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 40 ശതമാനം മതി) കുറയാതെ ബിരുദം. ഫൈനൽ ഡിഗ്രി വിദ്യാർഥികളെയും പരിഗണിക്കും. പ്രായപരിധിയില്ല. സംവരണം, ഫീസ് ആനുകൂല്യം എന്നിവക്ക് കേരളീയർക്ക് മാത്രമാണ് അർഹത.
അഭിരുചി പരീക്ഷ: കമ്പ്യൂട്ടർ അംഗീകൃത അഭിരുചി പരീക്ഷ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, തൃശൂർ, കണ്ണൂർ കേന്ദ്രങ്ങളിലായി നടത്തും. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയിസ് പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ് യൂസേജ് ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റ ഡഫിഷ്യൻസി ആൻഡ് ലോജിക്കൽ റീസണിങ്, ജനറൽ നോളജ് ആൻഡ് കറൻറ് അഫയേഴ്സ് വിഷയങ്ങളിലായി 180 ചോദ്യങ്ങളുണ്ടാവും. പരമാവധി മാർക്ക് 720. ശരി ഉത്തരത്തിന് നാല് മാർക്ക് വീതം. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.