എം.ജി സർവകലാശാല പരീക്ഷകൾ മേയ് 18ന് പുനരാരംഭിക്കും
text_fieldsകോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ മേയ് മൂന്നാംവാരം മുതൽ പു നരാരംഭിക്കുമെന്ന് മഹാത്മാഗാന്ധി സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ യഥ ാക്രമം മേയ് 18, 19 തീയതികളിൽ പുനരാരംഭിക്കും.
അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മേയ് 25 മുതൽ നടക്കും. ആറ ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മേയ് 25, 28 മുതൽ അതത് കോളജുകളിൽ നടക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ മേയ് 25ന് ആരംഭിക്കും.
പി.ജി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും. യു.ജി രണ്ടാം സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാംവാരം മുതൽ നടക്കും. രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും. പരീക്ഷകളുടെ വിശദ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മേയ് മാസത്തോടെ ഇളവുകൾ വരുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ പുനരാരംഭിക്കാൻ ടൈംടേബിളുകൾ തയാറാക്കുന്നത്. സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക.
ജൂൺ ഒന്ന് മുതൽ ഒമ്പത് കേന്ദ്രങ്ങളിലായി ഹോംവാല്യൂവേഷൻ രീതിയിൽ ഒരാഴ്ചകൊണ്ട് മൂല്യനിർണയ നടപടി പൂർത്തീകരിക്കും. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാറിെൻറയും ആരോഗ്യവകുപ്പിെൻറയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷയും മൂല്യനിർണയവും നടത്തുക. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ കോളജുകൾക്ക് നിർദേശം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.