നീലിറ്റിൽ എം.ടെക്: അപേക്ഷ ജൂലൈ 31നകം
text_fieldsനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) കോഴിക്കോട് എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എംബഡഡ് സിസ്റ്റം, ഇലക്ട്രോണിക്സ് ഡിസൈൻ ടെക്നോളജി എന്നിവയിലാണ് പഠനാവസരം. നിർദേശാനുസരണം അപേക്ഷ ഓൺലൈനായി ജൂലൈ 31നകം സമർപ്പിക്കണം.അപേക്ഷ ഫീസ് 1000 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 500 രൂപ. സീറ്റുകൾ 36 (18 സീറ്റുകൾ വീതം). ഒാരോ കോഴ്സിലും ജനറൽ വിഭാഗത്തിൽ 10, എസ്.സി/എസ്.ടി മൂന്ന്, സ്പോൺസേഡ് അഞ്ച് എന്നിങ്ങനെ അഡ്മിഷൻ നൽകും.
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ബയോമെഡിക്കൽ എൻജിനീയറിങ്/ ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ/ ഇൻഫർമേഷൻ ടെക്നോളജി മുതലായ ബ്രാഞ്ചിൽ 60 ശതമാനം (എസ്.ഇ.ബി.സി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 54 ശതമാനം. എസ്.സി/എസ്.ടിക്കാർക്ക് മിനിയമം പാസ്) മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും. ഗേറ്റ് യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം.
സെമസ്റ്റർ ട്യൂഷൻ ഫീസ് 65,000 രൂപ. ഗേറ്റ് യോഗ്യതയുള്ളവർക്ക് എം.എച്ച്.ആർ.ഡി സ്കോളർഷിപ് ലഭിക്കും.വിശദവിവരങ്ങൾ http://nielit.gov.in/calicutൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.