സംസ്കൃത സർവകലാശാല: അപേക്ഷ ക്ഷണിച്ചു
text_fieldsതിരുനാവായ: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശികകേന്ദ്രത്തിൽ എം.എ മലയാളം, സംസ്കൃത സാഹിത്യം, സംസ്കൃത വ്യാകരണം, ഇംഗ്ലീഷ്, ഹിസ്റ്ററി, അറബിക്, ഹിന്ദി, എം.എസ്.ഡബ്ല്യൂ കോഴ്സുകളിലേക്ക് 2020-21 അധ്യയനവർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്കും ഡിഗ്രി പരീക്ഷഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. യോഗ്യത സർട്ടിഫിക്കറ്റുകൾ 2020 ആഗസ്റ്റ് 31ന് മുമ്പ് ഹാജരാക്കിയാൽ മതി. വാർഷിക വരുമാനം ഒരുലക്ഷത്തിൽ കുറവുള്ളവർക്ക് ഫീസ് സൗജന്യം ലഭിക്കും.
അപേക്ഷകൾ ഓൺലൈനായി മേയ് 30ന് മുമ്പ് നൽകണം. അപേക്ഷകളുടെ പ്രിൻറൗട്ടും അനുബന്ധ രേഖകളും ജൂൺ പത്തിന് മുമ്പ് കാലടിയിലെ സർവകലാശാല ആസ്ഥാനത്തോ, തിരൂർ പ്രാദേശികകേന്ദ്രത്തിലോ എത്തിക്കണം. വിവരങ്ങൾക്ക് www.ssus.ac.in അല്ലെങ്കിൽ www.ssusonline.org എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ പ്രാദേശിക കേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യാമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0494-2600310.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.