ടെക്നിക്കൽ ഹൈസ്കൂൾ എട്ടാംക്ലാസ് പ്രവേശനം
text_fieldsതിരുവനന്തപുരം:സംസ്ഥാനത്തെ 39 ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളിൽ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി മേയ് 21 വരെ സമർപ്പിക്കാം. വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.polyadmission.orgൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷിക്കാം.
പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്കുപുറമെ സാേങ്കതികവും ഉൽപാദനോന്മുഖവുമായ വിവിധ തൊഴിലുകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുന്ന പാഠ്യപദ്ധതിയാണിത്. അഭിരുചിക്കിണങ്ങിയ സാേങ്കതികവിദ്യ പഠിക്കാം. എട്ട്, ഒമ്പത്,10 ക്ലാസുകൾ പഠിച്ച് പാസാകുന്നവർക്ക് എസ്.എസ്.എൽ.സിയും തത്തുല്യമായ ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭിക്കും. പഠനമാധ്യമം ഇംഗ്ലീഷായിരിക്കും.
പ്രവേശനയോഗ്യത: ഏഴാംക്ലാസ് പൂർത്തിയാക്കിയിരിക്കണം. 2020 ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയാകാത്തവരാകണം. ശാരീരികക്ഷമതയുണ്ടാകണം.ഏഴാംക്ലാസിലെ രണ്ടാംപാദ വാർഷിക പരീക്ഷയുടെ ഇൻഡക്സ് മാർക്കിെൻറ അടിസ്ഥാനത്തിലാണ് അഡ്മിഷനായുള്ള റാങ്ക്ലിസ്റ്റ് തയാറാക്കുന്നത്.അഡ്മിഷൻ ഫീസ് ഉൾപ്പെടെ വിവിധ ഇനങ്ങളിലായി 200 രൂപ അടക്കണം. വിദ്യാർഥികൾ ട്യൂഷൻഫീസ് നൽകേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.