ഡൽഹി ഡെവലപ്മെൻറ് അതോറിറ്റിയിൽ 637 ഒഴിവുകൾ
text_fieldsഡൽഹി െഡവലപ്മെൻറ് അതോറിറ്റിയുടെ (ഡി.ഡി.എ) റിക്രൂട്ട്മെൻറ് സെൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. (പരസ്യ നമ്പർ 01/2020/Rectt.cell). അപേക്ഷ ഫീസ് 500 രൂപ. വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല. അപേക്ഷ ഓൺലൈനായി മേയ് 15ന് വൈകീട്ട് ആറുവരെയും ഫീസ് മേയ് 20 വൈകീട്ട് ആറു വരെയും സ്വീകരിക്കും.
തസ്തികകളും ഒഴിവുകളും
ഡെപ്യൂട്ടി ഡയറക്ടർ (സിസ്റ്റം രണ്ട്, പ്ലാനിങ് അഞ്ച്), അസിസ്റ്റൻറ് ഡയറക്ടർ (പ്ലാനിങ് അഞ്ച്, സിസ്റ്റം രണ്ട്), അസിസ്റ്റൻറ് അക്കൗണ്ട്സ് ഓഫിസർ 11, പ്ലാനിങ് അസിസ്റ്റൻറ് ഒന്ന്, സെക്ഷൻ ഓഫിസർ ഹോൾട്ടികൾചർ 48, ആർക്കിടെക്ചറൽ അസിസ്റ്റൻറ് എട്ട്, സർവേയർ 11, സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി 100, പട്ട്വാരി 44, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് 292, മാലി 100, സീനിയർ ലോ ഓഫിസർ ഒന്ന്, ലീഗൽ അസിസ്റ്റൻറ് ഏഴ്.
യോഗ്യത മാനദണ്ഡങ്ങൾ, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, തെരഞ്ഞെടുപ്പ് രീതി, സംവരണം തുടങ്ങിയ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട.് റിക്രൂട്ട്മെൻറ് സംബന്ധിച്ച പുതിയ വിവരങ്ങൾക്ക്/അപ്ഡേറ്റുകൾക്കും www.dda.org.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.